/indian-express-malayalam/media/media_files/uploads/2018/11/p-s-sreedharan-pillai-.jpg)
തിരുവനന്തപുരം: മിഷന്‍ ശക്തി വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഒന്ന് സ്വിച്ചമര്‍ത്തിയാല്‍ മൂന്ന് മിനിറ്റുകൊണ്ട് പാകിസ്ഥാനില്‍ ആര്‍ക്കും ടിവി കാണാന്‍ പറ്റില്ലെന്ന് ശ്രീധരന്‍ പിള്ള പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ബിജെപി അധ്യക്ഷന്റെ പരാമര്‍ശം.
Read More: ഉപഗ്രഹവേധ മിസൈല്‍; തീരുമാനം 2014 ല്‍ എടുത്തിരുന്നെന്ന് നിര്‍മല സീതാരാമന്‍
"ഏത് രാജ്യത്തിന്റെയും വാര്‍ത്താവിനിമയ രംഗം മൂന്ന് മിനിറ്റ് കൊണ്ട് നിശ്ചലമാക്കാനും വധിക്കാനും സാധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. പാകിസ്ഥാനായാലും ചൈനയായാലും നമ്മളോട് ഒരു ഏറ്റുമുട്ടലിന് വന്നാല്‍ നമ്മളിന്ന് വിജയിച്ച പരീക്ഷണം, ആ മിസൈല് ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ മൂന്ന് മിനിറ്റ് കൊണ്ട് പാകിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ല. എല്ലാം നിശ്ചലമാകും. കമ്പി തപാല്‍ ഉണ്ടാകില്ല, മൊബൈല്‍ ഫോണ്‍ ഉണ്ടാകില്ല. ഈ മൂന്ന് മിനിറ്റ് കൊണ്ട് ഇവരെയൊക്കെ നിശ്ചലമാക്കാന്‍ സാധിക്കും. നിശ്ചലമാക്കാന്‍ ഇന്ത്യ ഒരിക്കലും ശ്രമിക്കില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, വേണ്ടിവന്നാല്‍ അതിന് സാധിക്കുന്ന നാലാമത്തെ രാജ്യമായി മോദി ഭരിക്കുന്ന രാജ്യം മാറിയിരിക്കുകയാണ് "- ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ശ്രീധരൻ പിള്ള പ്രസംഗിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നിലനിൽക്കെയാണ് ബിജെപി അധ്യക്ഷന്റെ പ്രസംഗം. ഇന്നലെ, ഉച്ചയ്ക്ക് 12-30 ന് ശേഷമായിരുന്നു രാജ്യത്തെ അഭി സംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്ന് അറിയിച്ച് രംഗത്തെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.