scorecardresearch

രാഹുല്‍ ഗാന്ധിയോട് 1 ലക്ഷം വോട്ടിന് തോറ്റ സ്മൃതി ഇറാനി വീണ്ടും ഏറ്റുമുട്ടുന്നു

തോറ്റ സ്മൃതി ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മന്ത്രി മന്ത്രിയാക്കുകയും ചെയ്തു

തോറ്റ സ്മൃതി ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മന്ത്രി മന്ത്രിയാക്കുകയും ചെയ്തു

author-image
WebDesk
New Update
smriti irani, സ്മൃതി ഇറാനി, rahul gandhi, രാഹുൽ ഗാന്ധി, bjp, ബിജെപി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും മത്സരിക്കും.

Advertisment

രണ്ടാം തവണയും രാഹുല്‍ ഗാന്ധിയോടാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാടാനിറങ്ങുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,07,923 വോട്ടുകൾക്കായിരുന്നു സ്മൃതി ഇറാനി രാഹുൽ ​ഗാന്ധിയോട് അമേഠിയിൽ പരാജയപ്പെട്ടത്. ഇറാനിക്ക് രാജ്യസഭാ സീറ്റ് നൽകിയ ബിജെപി മോദി മന്ത്രി സഭയിൽ മാനവവിഭവ ശേഷി മന്ത്രിയാക്കുകയും ചെയ്തു. പിന്നീട് വകുപ്പ് മാറ്റത്തിലൂടെ ടെക്സ്റ്റൈൽസ് വകുപ്പിലേക്ക് മാറ്റപ്പെട്ട ഇറാനി ഇടക്കാലത്ത് ഇൻഫ‌ർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്നു.

ഇത്തവണ സ്ൃതി ഇറാനി ജയിച്ച് ചരിത്രം സൃഷ്ടിക്കുമെന്നാണ് ബിജെപി റാലിക്കിടെ മോദി പറഞ്ഞത്. ജയിച്ച രാഹുൽ ​ഗാന്ധിയേക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നും മോദി അവകാശപ്പെട്ടു. അമേഠിയിൽ നിന്ന് ലോകസഭയിലേക്കെത്തിയ ആളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. രാഹുലിനോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ സ്മൃതി ഇറാനി അമേഠിക്കായി ചെയ്ത സേവനങ്ങളെ മോദി പ്രത്യേകം എടുത്തു പറഞ്ഞു.

Rahul Gandhi Smriti Irani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: