/indian-express-malayalam/media/media_files/uploads/2021/03/Kadakampally-and-Shobha.jpg)
തിരുവനന്തപുരം: കഴക്കൂട്ടത്ത് ത്രികോണ പോരാട്ടത്തിനു കളമൊരുങ്ങുന്നു. 2016 ൽ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ നിർത്തി മത്സരം കൊഴുപ്പിക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാനാണ് ബിജെപി തീരുമാനം. ശോഭ സ്ഥാനാർഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും സൂചന നൽകി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നത്.
എന്നാൽ, ശോഭ സുരേന്ദ്രനുമായി തനിക്ക് യാതൊരു തർക്കവുമില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. "ശോഭ സുരേന്ദ്രന്‍ ഈ തിരഞ്ഞെടുപ്പില്‍ ശക്തമായി എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി അവരോട് ആവശ്യപ്പെട്ടിരുന്നു. അവരാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരെ വിളിച്ച് സംസാരിച്ചതാണ്. ബിജെപിക്ക് അകത്ത് ഒരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല. ശോഭാ സുരേന്ദ്രനും ഞാനും തമ്മില്‍ നല്ല ബന്ധമാണുള്ളത്. മാധ്യമപ്രവര്‍ത്തകരുണ്ടാക്കുന്ന കഥകൾക്ക് 24 മണിക്കൂര്‍ പോലും ആയുസില്ല," സുരേന്ദ്രൻ പറഞ്ഞു.
Read Also: പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക്; പുതിയ സ്ഥാനാർഥിയെ തേടി യുഡിഎഫ്
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി എത്തിയാൽ പോരാട്ടം കനക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്‌ധനാണ് ഡോ.എസ്.എസ്.ലാൽ. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ലോകാരോഗ്യസംഘടനയുടെയും മറ്റു ചില അന്താരാഷ്ട്ര സംഘടനകളുടെയും ഉയർന്ന ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പ്രൊഫസറും തലവനുമാണ്. സംസ്ഥാന ആരോഗ്യവകുപ്പിലും ഐക്യരാഷ്ട്രസഭയിലും മൂന്നര പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനു ഉടമയാണ് ഡോ.ലാൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us