ന്യൂഡൽഹി: ബിജെപി നേതാവ് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ശത്രുഘ്‌നൻ സിൻഹ കോൺഗ്രസ് ക്യാംപിലെത്തിയത്. ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അദ്ദേഹത്തെ സ്വാഗതം ചെയ്തു. സിൻഹ കാപട്യമില്ലാത്ത യഥാർഥ രാഷ്ട്രീയക്കാരനാണെന്നും സത്യം തുറന്നു പറയാൻ ഭയപ്പെടാത്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
Delhi: Veteran actor and BJP MP Shatrughan Sinha joins Congress in presence of Congress General Secretary KC Venugopal and Randeep Surjewala pic.twitter.com/T1izPmSEEu
— ANI (@ANI) April 6, 2019
”രാജ്യത്തെ മികച്ച രാഷ്ട്രീയ നേതാവ് ഇന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേരുകയാണ്. ഇതുവരെ അദ്ദേഹം തെറ്റായ പാർട്ടിക്കൊപ്പമായിരുന്നു, ഇന്ന് അദ്ദേഹം ശരിയായ പാർട്ടിയിൽ ചേർന്നു,” പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ജനാധിപത്യ വിരുദ്ധമായ, വികസന വിരുദ്ധമായ മോദി സർക്കാരിനെതിരായ പോരാട്ടമാണെന്നും വേണുഗോപാൽ പറഞ്ഞു.
കഠിനമായ ഹൃദയവേദനയോടെയാണ് ബിജപി വിടുന്നതെന്ന് ട്വിറ്ററിൽ ശത്രുഘ്‌നൻ സിൻഹ കുറിച്ചിരുന്നു. ജനങ്ങളെ സേവിക്കാനുളള അവസരം കോൺഗ്രസ് തനിക്ക് തരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.