/indian-express-malayalam/media/media_files/uploads/2019/04/Shashi-Tharoor-injured.jpg)
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ശശി തരൂരിന് പരുക്കേറ്റത് പ്രവര്‍ത്തകരുടെ തെറ്റായ നടപടി കൊണ്ടാണെന്ന് ക്ഷേത്രം അധികൃതര്‍. പ്രവര്‍ത്തകര്‍ തുലാഭാരത്തട്ടിന്റെ ചങ്ങലയില്‍ തൂങ്ങിയതും ആവശ്യത്തിലധികം പഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കുന്നത്.
കൂടാതെ ഭാരം താങ്ങാൻ വച്ചിരുന്ന സ്റ്റൂൾ ആരോ എടുത്തുമാറ്റിയെന്നും ക്ഷേത്രം സെക്രട്ടറി പറഞ്ഞു. ഇതാണ് ത്രാസിന്റെ ചങ്ങല പൊട്ടി അപകടത്തിലേക്ക് നയിച്ചത്.
@INCIndia MP & Candidate from #Thiruvananthapuram@ShashiTharoor injured while offering 'Thulabharam' at a temple here. Doctors suggest injuries on the head not too serious. Wishing Tharoor a speedy recovery pic.twitter.com/8hOIJzCoi6
— Gopikrishnan Unnithan (@Itsgopikrishnan) April 15, 2019
Read in English: Shashi Tharoor suffers head injury at Thiruvananthapuram temple, rushed to hospital
തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഗാന്ധാരിയമ്മൻ കോവിലിൽ വെച്ചാണ് അപകടം. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ എട്ടു സ്റ്റിച്ച് ഉണ്ടെന്നാണ് വിവരം. വിഷു പ്രമാണിച്ച് തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടൻ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.