scorecardresearch

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരുക്ക്, തലയ്ക്ക് തുന്നലിട്ടു

Shashi Tharoor injured during Thulabharam ritual in Thiruvananthapuram: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു

Shashi Tharoor injured during Thulabharam ritual in Thiruvananthapuram: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു

author-image
WebDesk
New Update
India election results 2019: എന്‍ ഡി എയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്

Shashi Tharoor injured during Thulabharam ritual in Thiruvananthapuram: തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരുക്ക്. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഗാന്ധാരിയമ്മൻ കോവിലിൽ വെച്ചാണ് അപകടം. അപകടത്തില്‍ ശശി തരൂരിന്‍റെ തലയിൽ ആറു സ്റ്റിച്ച് ഉണ്ടെന്നാണ് വിവരം.

Advertisment

Read in English: Shashi Tharoor suffers head injury at Thiruvananthapuram temple, rushed to hospital

വിഷു പ്രമാണിച്ച് തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്. അപകടം നടന്ന ഉടൻ പ്രവര്‍ത്തകര്‍ തരൂരിനെ തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ശശി തരൂരിനെ ഉടന്‍ തന്നെ കിംസ് ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ആശുപത്രിയില്‍ ഇപ്പോള്‍ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരിക്കുകയാണ്. ത്രാസിന്റെ ചങ്ങല പൊട്ടിയാണ് ശശി തരൂര്‍ വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Advertisment

തുലാഭാരം നടത്തുന്നതിനിടെ ശശി തരൂരിന് പരുക്കേറ്റത് പ്രവര്‍ത്തകരുടെ തെറ്റായ നടപടി കൊണ്ടാണെന്ന് ക്ഷേത്രം അധികൃതര്‍. പ്രവര്‍ത്തകര്‍ തുലാഭാര തട്ടിന്റെ ചങ്ങലയില്‍ തൂങ്ങിയതും ആവശ്യത്തിലധികം പ‌ഞ്ചസാര തുലാഭാരത്തട്ടിൽ എടുത്തുവച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കുന്നത്.

Read More: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങലയില്‍ പിടിച്ച് തൂങ്ങിയതാണ് അപകടകാരണമെന്ന് ക്ഷേത്രം അധികൃതര്‍

Lok Sabha Election 2019 Injured Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: