/indian-express-malayalam/media/media_files/uploads/2019/03/hardik-patel-1.jpg)
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹാർദിക് പട്ടേലിന് തിരിച്ചടി. 2015 ലെ മെഹ്‌സാന കലാപ കേസിലെ ശിക്ഷാ വിധി നടപ്പിലാക്കണമെന്നുള്ള ഹാർദിക് പട്ടേലിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാർദിക്കിന് മത്സരിക്കാന്‍ സാധിക്കില്ല.
ഈയടുത്താണ് ഹാർദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹാർദിക്കിന്റെ പേരില്‍ 17 എഫ്‌ഐആറുകളുണ്ടെന്നും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവിധ കോടതികളിലായി വാദം കേള്‍ക്കാനിരിക്കുന്ന കേസുകളുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കേസില്‍ ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഗുജറാത്തിലെ മെഹ്സാന കോടതിയാണ് 2018 ല്‍ ശിക്ഷ വിധിച്ചത്. പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എ ആയ ഋഷികേശ് പട്ടേലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലാണ് ശിക്ഷ.
ഏപ്രില്‍ 23 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. നാമനിർദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലിനാണ്. ജാംനഗറില്‍ നിന്നും മത്സരിക്കാന്‍ ഹാർദിക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.