Latest News

വിവിപാറ്റ്: പ്രതിപക്ഷ പാര്‍ട്ടികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തളളി

കോടതി ചേർന്നപ്പോൾ തന്നെ പ്രതിപക്ഷത്തിന്റെ ഹർജി കോടതി തള്ളുകയായിരുന്നു

VVPat's വിവി പാറ്റ് രസീതുകള്‍ എണ്ണല്‍, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 BJP, ബിജെപി, Congress, കോണ്‍ഗ്രസ്, Supreme Court, സുപ്രിംകോടതി, ie malayalam ഐഇ മലയാളം

ന്യൂഡല്‍ഹി: വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് ഏപ്രിൽ എട്ടിന് നിർദേശം നൽകിയിരുന്നു. 50 ശതമാനം സ്ലിപ്പുകളെണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ നൽകിയ ഹർജി ഭാഗികമായി അനുവദിച്ചായിരുന്നു നടപടി. കോടതി ചേർന്നപ്പോൾ തന്നെ പ്രതിപക്ഷത്തിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. എന്നാൽ 25 ശതമാനമെങ്കിലും എണ്ണണമെന്ന് പ്രതിപക്ഷത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതും അംഗീകരിച്ചില്ല.

50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നാണ് പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വ്യാപകമായ ഇവിഎം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.

Read: വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

കോണ്‍ഗ്രസ്, സിപിഎം, ടിഡിപി, ബിഎസ്‌പി, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി സമർപ്പിച്ചത്. മൊത്തം വോട്ടിന്റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുമ്പോള്‍ പരിശോധനാ വിധേയമാവുക. തിരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാന്‍ അതുകൊണ്ടാകില്ല. അതിനാൽ 50ശതമാനം രസീതുകൾ എണ്ണിയേ മതിയാകൂ എന്നും പുനഃപരിശോധനാ ഹർജിയിൽ ആവര്‍ത്തിക്കുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Sc rejects opposition review plea seeking to increase vvpat verification

Next Story
വോട്ടിങ്ങിനിടെ ബിഹാറില്‍ സ്വകാര്യ ഹോട്ടലില്‍ വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെടുത്തുElectronic Voting Machine, വോട്ടിങ് യന്ത്രം ie malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com