‘സേവ് കമ്മ്യൂണിസം’; പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ ബാലൻ

മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു

a k balan,candidates in kerala election 2021,election 2021,election in kerala 2021,election news kerala 2021,election results 2021,election results 2021 kerala,kerala assembly election 2021,kerala assembly election 2021 candidates list,kerala assembly election 2021 results,kerala election 2021 candidates,kerala election date 2021,kerala legislative assembly election 2021,palakkad,എ കെ ബാലനെതിരെ പോസ്റ്ററുകള്‍,എ കെ ബാലന്‍

പാലക്കാട്: തനിക്കെതിരെ പാലക്കാട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ ബാലൻ. കേരളത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവ് സിപിഎം ഫോറമെന്നും തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങള്‍ക്കറിയാമെന്നും ബാലന്‍ പ്രതികരിച്ചു.

മന്ത്രിയുടെ ഭാര്യ ഡോ. പി. കെ ജമീലയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിനെതിരെയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തരൂർ മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ അനുവദിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. എ കെ ബാലൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റർ.

മന്ത്രിയുടെ വീടിന് മുന്നിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിലുമാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ തിരിച്ചടിക്കുമെന്ന് പോസ്റ്ററിൽ പറയുന്നു. അധികാരമില്ലാതെ പറ്റില്ലെന്ന ചിന്താ​ഗതി എൽഡിഎഫ് തുടർഭരണം ഇല്ലാതാക്കും. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

Read More: പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ചടങ്ങുകൾ ഇല്ല

തരൂരിൽ ഡോക്ടർ ജമീല സ്ഥാനാർത്ഥിയാവുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. കുടുംബവാഴ്ചക്കെതിരെ നിരന്തരം നിലപാടെടുക്കുന്ന പാര്‍ട്ടി ഇത്തരമൊരു തീരുമാനത്തില്‍ എത്തരുതായിരുന്നുവെന്നാണ് അണികളില്‍ നിന്നുള്‍പ്പെടെ ഉയരുന്ന അഭിപ്രായം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിക്ക് മണ്ഡലത്തില്‍ ദോഷം ചെയ്യുമെന്ന് തരൂരില്‍ പാര്‍ട്ടിക്കകത്തും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

സിപിഐഎം സംസ്ഥാന സമിതിയാണ് എ.കെ.ബാലന് പകരം ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍.

അതേ സമയം ഇത് മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് പ്രദേശിക നേതൃത്വം വിലയിരുത്തുന്നു. പ്രാഥമിക ചര്‍ച്ചയില്‍ ആരുടെ പേര് വേണമെങ്കിലും വരാമെന്നും ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രചരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി ബാലന്‍ അടുത്ത ദിവസങ്ങളില്‍ പറഞ്ഞിരുന്നു.

2016ല്‍ എ.കെ.ബാലന്‍ 67,047 വോട്ടിനാണ് കോണ്‍ഗ്രസിലെ സി.പ്രകാശിനെ തരൂരില്‍ തോല്‍പ്പിച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 64,175 വോട്ട് നേടിയായിരുന്നു എ.കെ.ബാലന്റെ വിജയം.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Save communism posters against ak balan in palakkad

Next Story
സുരേന്ദ്രൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം; ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോ​ഗം ഇന്ന്K Surendran
The moderation of comments is automated and not cleared manually by malayalam.indianexpress.com