/indian-express-malayalam/media/media_files/uploads/2019/04/Saritha-S-Nair-Nomination.jpg)
വയനാട്: സരിത എസ്.നായര്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാനായി സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് വൈകീട്ടാണ് സരിത നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇന്നാണ് കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വയനാട് ജില്ലാ കലക്ടറിന് മുന്നിലാണ് സരിത നാമനിര്‍ദേശ പത്രിക നല്‍കിയത്. എറണാകുളത്തും സരിത സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ ദിവസം എറണാകുളത്ത് സ്ഥാനാര്‍ഥിയാകാന്‍ സരിത നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.
ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായി പരാതി നല്‍കിയിട്ടും രാഹുല്‍ ഗാന്ധി അതിന് പ്രതികരിച്ചില്ലെന്നും നടപടിയെടുത്തില്ലെന്നും സരിത എസ്.നായര്‍ നേരത്തെ പറഞ്ഞിരുന്നു. തന്റെ പരാതികളോട് രാഹുല്‍ പ്രതികരിക്കാത്തതാണ് വയനാട്ടില്‍ രാഹുലിനെതിരെ സ്ഥാനാര്‍ഥിയാകാന്‍ കാരണമെന്നും സരിത വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളത്ത് ഹൈബി ഈഡനെതിരെയാണ് സരിത മത്സരിക്കുന്നത്. സരിത ഹൈബി ഈഡനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഹൈബി ഈഡനെതിരെ പ്രചാരണം നടത്തുമെന്നും സരിത എറണാകുളത്ത് വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.