ശബരിമല ഗുണം ചെയ്യുക കോൺഗ്രസിന്: എ.കെ ആന്റണി

സംസ്ഥാനത്താകെ രാഹുൽ തരംഗമാണെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എ.കെ ആന്റണി

ak antony, congress, ie malayalam

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുക കോൺഗ്രസിനായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. സംസ്ഥാനത്താകെ രാഹുൽ തരംഗമാണെന്നും കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എ.കെ ആന്റണി പറഞ്ഞു.

Also Read: വര്‍ഗീയ പരാമര്‍ശം; ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരെ ഹര്‍ജി

രാഹുലിന്റെ ഇടത് പ്രശംസയിൽ ആശയക്കുഴപ്പം ഇല്ലെന്ന് പറഞ്ഞ എ.കെ ആന്റണി ദേശീയ തലത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും വ്യക്തമാക്കി. രാജ്യത്തെ ഭരണ മാറ്റത്തിനാണ് മത്സരം, സംസ്ഥാനത്തെ ഭരണ മാറ്റത്തിനല്ല. സിപിഎമ്മിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read: വയനാടിനൊപ്പം ജീവിതാവസനം വരെ ഞാനുണ്ടാകും: രാഹുൽ ഗാന്ധി

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ശബരിമല പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎം പരാതി നല്‍കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് സിപിഎം പരാതി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് സിപിഎം പ്രധാനമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Sabarimala congress kerala ak antony

Next Story
വര്‍ഗീയ പരാമര്‍ശം; ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളക്കെതിരെ ഹര്‍ജിps Sreedharan Pillai, പിഎസ് ശ്രീധരൻ പിളള, BJP, ബിജെപി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com