Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് ജനങ്ങള്‍ എന്തിന് അറിയണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരായ ഹർജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

SC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കൊണ്ട് വന്ന തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായത്തിന് എതിരായ ഹർജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. സിപിഎം ഉൾപ്പടെയുള്ള പാർട്ടികളാണ് ഹര്‍ജി സമർപ്പിച്ചത്. വാദം കേള്‍ക്കുന്നതിനിടെ സുതാര്യതയല്ല അടിസ്ഥാനമാക്കേണ്ടതെന്ന് അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.

‘എന്റെ അഭിപ്രായത്തില്‍ വോട്ടര്‍മാര്‍ക്ക് സ്ഥാനാർഥികളെ അറിയാനുളള അവകാശമുണ്ട്. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളുടെ പണം എവിടെ നിന്നാണ് വരുന്നതെന്ന് എന്തിനാണ് അറിയുന്നത്,’ കെ.കെ.വേണുഗോപാല്‍ പറഞ്ഞു.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

മോദി സര്‍ക്കാരിന് കോര്‍പറേറ്റ് ഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ഗമാണ് തിരഞ്ഞെടുപ്പ് ബോണ്ട് എന്നാണ് പരാതി. ബോണ്ട് കൈപ്പറ്റുന്നതിനുള്ള വ്യവസ്ഥകൾ ദുരൂഹമാണെന്നും ഹർജിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിലവിലെ രീതി തുടരാൻ അനുവദിക്കണമെന്ന് അന്തിമ വാദത്തിൽ കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബോണ്ടുകളെ പൂർണ്ണമായും എതിർത്തുകൊണ്ടുള്ള നിലപാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തിരുത്തിയിരുന്നു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Ruling on electoral bonds today why must voter know the source of political funding govt tells sc

Next Story
Lok Sabha Election 2019: ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com