Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിക്ക് വിജയം; കോൺഗ്രസിന് തിരിച്ചടി

“കുറച്ചുകൂടെ പ്രായവും പഠിപ്പുമൊക്കെ ആയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പോരെ” എന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് വിജയത്തോടെ മറുപടി നൽകുകയാണ് രേഷ്‌മ

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്‌മ മറിയം റോയിക്ക് വിജയം. പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു രേഷ്‌മ. 70 വോട്ട് ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.

Read Also: Kerala Local Body Election Results LIVE UPDATES

നാമനിർദേശ പത്രിക സമർപ്പിക്കാൻ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാർഥിയാണ് രേഷ്‌മ. നവംബർ 18 നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുൻപായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിർദേശ പത്രിക സമർപ്പിച്ചത്.

രേഷ്‌മ മത്സരിച്ച 11-ാം വാർഡ് കഴിഞ്ഞ മൂന്ന് ടേമുകൾ തുടർച്ചയായി കോൺഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്‌മ കോൺഗ്രസിൽ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. “കുറച്ചുകൂടെ പ്രായവും പഠിപ്പുമൊക്കെ ആയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ പോരെ” എന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് വിജയത്തോടെ മറുപടി നൽകുകയാണ് രേഷ്‌മ.

Read Also: ജയിച്ചാലും തോറ്റാലും ജനങ്ങൾക്കൊപ്പമുണ്ട്, പ്രായം ഒരു പ്രശ്‌നമല്ല; നയം വ്യക്തമാക്കി രേഷ്‌മ (വോട്ടെടുപ്പിന് മുൻപ് രേഷ്‌മ മറിയം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖം വായിക്കാം)

കോന്നി വിഎൻഎസ് കോളേജിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ രേഷ്‌മ എസ്‌എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു. തുടർ പഠനത്തെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് രേഷ്‌മയെ തേടി ‘തിരഞ്ഞെടുപ്പ് പരീക്ഷ’ എത്തുന്നത്. പ്രളയ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാട്ടിൽ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രേഷ്‌മ. നിലവിൽ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Resha mariyam roy cpm candidate won local body election result 2020

Next Story
പാലാ കടക്കാൻ ‘പാലമായി’ ജോസ് കെ.മാണി; ഇടതിന് വൻ മുന്നേറ്റം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express