/indian-express-malayalam/media/media_files/uploads/2018/09/rahul-gandhi.jpg)
കൽപറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധിക്കും അപരന്‍മാര്‍. രാഹുല്‍ ഗാന്ധിക്ക് രണ്ട് അപരന്‍മാരാണ് വയനാട്ടിലുള്ളത്. എരുമേലി സ്വദേശി കെ.ഇ.രാഹുല്‍ ഗാന്ധി, തമിഴ്‌നാട് സ്വദേശി കെ.രാകുല്‍ ഗാന്ധി എന്നിവരാണ് വയനാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ചത്. ഇന്നായിരുന്നു തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
Read More: റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കരുതൽ, വീഡിയോ
എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന രാ​ഹു​ലാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ​തി​രെ രം​ഗ​ത്തി​റി​ങ്ങി​യി​രി​ക്കു​ന്ന​ത്. കെ.ഇ. രാ​ഹു​ലി​ന്‍റെ അ​ച്ഛ​ൻ സ​ജീ​വ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. ഗാ​ന്ധി​കു​ടും​ബ​ത്തി​നോ​ടു​ള്ള ആ​രാ​ധ​ന​യി​ലാ​ണ് മ​ക​നു രാ​ഹു​ൽ ഗാ​ന്ധി എ​ന്ന് പേ​ര് ന​ൽ​കി​യ​ത്.കെ.​ഇ. രാ​ഹു​ൽ ഗാ​ന്ധി സി​പി​എ​മ്മി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ഭാ​ര​വാ​ഹി​യു​മാ​ണ്. സരിത എസ് നായരും രാഹുൽ ഗാന്ധിക്കെതിരെ വയനാട് മത്സരിക്കും. സരിത ഇന്ന് വെെകീട്ട് കൽപറ്റയിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.
Read More: സരിത എസ്.നായര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കും; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലെ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. റോഡ് ഷോ അടക്കം ആവേശകരമായ സ്വീകരണമാണ് രാഹുലിനായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒരുക്കിയത്.
നാമനിർദേശ പത്രിക നൽകിയ ശേഷം രാഹുലും പ്രിയങ്കയും മടങ്ങി പോയി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീണ്ടും രാഹുൽ വയനാട്ടിലെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.