Latest News

സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനെ കളത്തിലിറക്കി ബിജെപി

അഖിലേഷ് യാദവിനെതിരെ പ്രമുഖ സിനിമാ താരവും ഭോജ്പുരി ഗായകനുമായ ദിനേശ് ലാല്‍ യാദവിനെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നത്

ലക്‌നൗ: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ ബിജെപി. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് എംഎല്‍സിയുമായ ദിനേശ് പ്രതാപ് സിംഗിനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലുമായി ആറ് സ്ഥാനാര്‍ഥികളെയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. മുംബൈ നോര്‍ത്തിലെ സിറ്റിംഗ് എംപിയായ കിരിത് സോമയയ്ക്ക് ഇത്തവണ സീറ്റ് നിഷേധിച്ചു.

സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ദിനേശ് പ്രതാപ് സിംഗ് കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സോണിയ ഗാന്ധി 1999 ലാണ് റായ്ബറേലിയില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവിനെതിരെ പ്രമുഖ സിനിമാ താരവും ഭോജ്പുരി ഗായകനുമായ ദിനേശ് ലാല്‍ യാദവിനെയാണ് ബിജെപി നിര്‍ത്തിയിരിക്കുന്നത്. അസംഗറിലാണ് ഇവര്‍ തമ്മില്‍ പോരാട്ടം നടക്കുക. മുലായം സിംഗ് യാദവിനെതിരെ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത് പ്രേം സിംഗ് ശാക്യയാണ്. മെയിൻപുരിയിൽ നിന്നാണ് ഇരുവരും ജനവിധി തേടുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Rebel cong mlc to take on sonia

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express