scorecardresearch
Latest News

കളമശേരിയില്‍ റീപോളിങ് ചൊവ്വാഴ്ച

പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമശേരിയിലെ ബൂത്ത് നമ്പര്‍ 83-ലാണ് റീപോളിങ്

kalamassery repolling, Record polling, റോക്കോർഡ് പോളിങ്, record polling in kerala, കേരളത്തിൽ റെക്കോർഡ് പോളിങ്, Kerala Voting, കേരളത്തിലെ വോട്ടെടുപ്പ്, Voting, വോട്ടെടുപ്പ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, 3rd Phase Voting, മൂന്നാം ഘട്ട വോട്ടെടുപ്പ്, Kerala Election, Congress, കോൺഗ്രസ്, BJP, ബിജെപി, CPIM, സിപിഎം, LDF, എൽഡിഎഫ്, UDF,യുഡിഎഫ്, NDA, എൻഡിഎ, IE Malayalam, ഐഇ മലയാളം, lok sabha election, lok sabha election 2019 phase 3, election 2019 polling live, lok sabha election 2019 voting, phase 3 lok sabha election 2019, phase 3 election 2019 polling live, election 2019Re Polling, Election, Kerala

കൊച്ചി: കളമശേരി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 83 ല്‍ റീ പോളിങ് നടക്കും. ചൊവ്വാഴ്ച (ഏപ്രിൽ 30) രാവിലെ ഏഴ് മുതൽ വെെകീട്ട് ആറ് വരെയാണ് റീപോളിങ് നടക്കുക. ജില്ലാ വരണാധികാരിയാണ് ഇക്കാര്യം അറിയിച്ചത്. ചെയ്തതിനേക്കാൾ അധികം വോട്ടുകൾ മെഷീനിൽ കണ്ടെത്തിയതിനെ തുടർന്നാണ് റീപോളിങ് നടത്താൻ തീരുമാനിച്ചത്.

Read More: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം, യശോദ ബെന്‍ ഭാര്യ; മോദിയുടെ പത്രികയിലുള്ളത്

പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ റീപോളിങ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിരുന്നു. പോളിങ് ദിനത്തില്‍ സംസ്ഥാനത്ത് ആകെ 840 വിവി പാറ്റ് മെഷീനുകള്‍ കേടായെന്നും 397 വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 23 നാണ് വിധിയെഴുത്ത് നടന്നത്.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Re polling kalamassery lok sabha election