കൊച്ചി: കളമശേരി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 83 ല്‍ റീ പോളിങ് നടക്കും. പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ റീപോളിങ് നടത്തുമെന്നും ഇതിന്‍റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. പോളിങ് ദിനത്തില്‍ സംസ്ഥാനത്ത്  ആകെ 840 വിവി പാറ്റ് മെഷീനുകള്‍ കേടായെന്നും 397 വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.

കളമശേരി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 83 ല്‍ റീ പോളിങ് നടക്കുമെന്ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.രാജീവ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പോളിങ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുമെന്നും രാജീവ് കുറിപ്പില്‍ വിശദമാക്കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റീ പോളിങ് നടക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

പി രാജീവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

“കളമശ്ശേരി മണ്ഡലത്തിലെ ബൂത്ത് 83 ൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പോൾ ചെയ്തതിനേക്കാളും 43 വോട്ടുകൾ മെഷീനിൽ കൂടുതലായി കണ്ടു. അസാധാരണമാണിത്. ആ ബൂത്തിൽ റീ പോളിങ്ങ് നടത്താൻ നിശ്ചയിച്ചു. തീയതി ഇലക്ഷൻ കമ്മീഷൻ നിശ്ചയിക്കും.”

ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങള്‍ ഇന്നലെ വിധിയെഴുതി. എല്ലാ മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം ആളുകള്‍ വോട്ട് ചെയ്തു. മൂന്ന് ദശാബ്ദത്തിനിടയിലെ റെക്കോര്‍ഡ് പോളിങ്ങിനാണ് ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

Read More: ‘മാപ്പോ?…ഞാനോ, നെവര്‍’; ടിക്കാറാം മീണയോട് മാപ്പ് പറഞ്ഞിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.04 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പോളിങ് രാത്രി ഏറെ വൈകിയും നീണ്ടു നിന്നു. രാഹുൽ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ 80.31 ശതമാനമാണ് പോളിങ്. വയനാടിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് ആണിത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.