ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും തന്നെ മത്സരിക്കും. എല്ലാ സീറ്റുകളിലും പ്രധാനപ്പെട്ട നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സല്‍മാന്‍ ഖുര്‍ഷിദ് ഫറൂഖാബാദില്‍ മത്സരിക്കും.

ആദ്യഘട്ട പട്ടികയില്‍ 15 സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ ആണ് പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ 11 സീറ്റുകളും ഗുജറാത്തിലെ 4 സീറ്റുകളിലേക്കും ആണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസിനായി ജയിക്കാനായ രണ്ടേ രണ്ട് സീറ്റുകളാണ് അമേഠിയും റായ്ബറേലിയും.

ഇപ്പോള്‍ പുറത്തിറക്കിയ 15 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്ത ഘട്ട പട്ടികയില്‍ പ്രിയങ്കയേയും മറ്റ് പ്രമുഖ നേതാക്കളേയും ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ