ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹെലിക്കോപ്ടറിന്റെ തകരാര്‍ പരിഹരിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വൈറലായി മാറുന്നു. ഹിമാചല്‍പ്രദേശിലെ ഉനയില്‍ വെച്ചാണ് രാഹുല്‍ സഞ്ചരിച്ച ഹെലികോപ്ടറിന് നിസാരമായ തകരാര്‍ സംഭവിച്ചത്. ഇതിന്റെ ചിത്രം രാഹുല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 90,000ത്തോളം ലൈക്കുകളാണ് ഇപ്പോള്‍ രാഹുലിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. നല്ല ഒത്തൊരുമയോടെ ചെയ്തത് കൊണ്ട് തകരാറ് പരിഹരിക്കാന്‍ കഴിഞ്ഞതായും ഗുരുതരായ തകരാറല്ല സംഭവിച്ചതെന്നും രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘കൂട്ടായ പ്രയത്നം എന്നു പറയുന്നത് എല്ലാവരും കൂട്ടുചേർന്ന് പ്രവർത്തിക്കുക എന്നതാണ്.. ഉനയിൽ വച്ച് ഞങ്ങളുടെ ഹെലികോപ്ടർ തകരാറിലായി.. കൂട്ടായ പ്രയത്നത്തിലൂടെ അത് വളരെ വേഗത്തിൽ ശരിയാക്കി. ഭാഗ്യത്തിന് ഗുരുതര തകരാർ ഉണ്ടായിരുന്നില്ല.. ചിത്രത്തിനൊപ്പം രാഹുൽ ഇൻസ്റ്റയിൽ കുറിച്ചു.
ഇത് ശരിയാക്കുന്നതിനായി ആളുകൾ എത്തുന്നതിന് മുമ്പ് തന്നെ രാഹുൽ സഹായ ഹസ്തവുമായി രംഗത്ത് ഇറങ്ങുകയായിരുന്നു. ചിത്രം പങ്കു വച്ചതിന് പിന്നാലെ തന്നെ രാഹുലിന്റെ പ്രയത്നത്തെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

മെയ് 19നാണ് ഹിമാചല്‍പ്രദേശില്‍ വോട്ടെടുപ്പ്. അവസാനഘട്ടമായ ഏഴാം ഘട്ടത്തിലാണ് ഹിമാചലില്‍ വോട്ടെടുപ്പ് ഇവിടെ മെയ് 23ന് തന്നെയാണ് ഫലം പ്രഖ്യാപിക്കുക. ലോക്സഭാ തരിഞ്ഞെടുപ്പിന് സോഷ്യല്‍മീഡിയ ഉപയോഗിച്ചുളള പ്രചരണം ഇത്തവണ വളരെ നല്ല രീതിയിലാണ് നേതാക്കള്‍ ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.