Lok Sabha Elections 2019 Result: അമേഠി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ ബഹുമാനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘എവിടെയാണ് പിഴച്ചതെന്ന് ചര്‍ച്ച ചെയ്യാനുളള ദിവസമല്ല ഇന്ന്. നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി ആവട്ടേയെന്ന ഇന്ത്യന്‍ ജനതയുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. സ്മൃതി ഇറാനിക്കും അഭിനന്ദനങ്ങള്‍,’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നതായും മോദിക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഏറെ പിന്നിലാണ്. ബിജെപി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്ക്ക് 30000 വോട്ടിന്റെ ലീഡ് ഒരു ഘട്ടത്തിൽ ലഭിച്ചിരുന്നെങ്കിലും പിന്നീട് രാഹുൽ മുന്നിലെത്തിയിരുന്നു. വയനാട്ടിൽ കൂറ്റൻ ലീഡ് നേടിയ രാഹുൽ ഗാന്ധിക്ക് പക്ഷെ തന്റെ സിറ്റിങ് സീറ്റായ അമേഠിയിൽ ഈ മേധാവിത്വം നിലനിർത്താനാകാത്ത സ്ഥിതിയാണ്. നിലവിൽ 38,344 വോട്ടുകൾക്ക് സ്മൃതി ഇറാനി മുന്നിട്ട് നിൽക്കുകയാണ്.

Read More: Lok Sabha Election Results 2019: വയനാട് ഒരു ലക്ഷം ഭൂരിപക്ഷമുള്ള രാഹുല്‍ അമേഠിയില്‍ രണ്ടാം സ്ഥാനത്ത്

അമേഠിയില്‍ പിന്നില്‍ നില്‍ക്കുമ്പോഴും കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാല് ലക്ഷത്തിലേറെ വോട്ടിന്‍റെ ലീഡാണ് വയനാട് രാഹുലിന് നല്‍കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ഏറെ പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്.

അതേസമയം, സിറ്റിംഗ് മണ്ഡലമായ അമേഠിയിൽ പോലും തിരിച്ചടിയേറ്റ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നിർണായകമായ ഒരു ചരിത്രസന്ധിയിൽ തോൽവിക്കരികെയാണ് നിൽക്കുന്നത്. 2014-ൽ 19 ശതമാനം മാത്രം വോട്ട് വിഹിതം നേടി, 44 സീറ്റുകളിലൊതുങ്ങിയിരുന്നു കോൺഗ്രസ്. ഇത്തവണ എന്തായാലും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

543 അംഗങ്ങളുളള ലോക്സഭയില്‍ എന്‍ഡിഎ ഇപ്പോള്‍ 343 സീറ്റുകളോടെ മുന്നേറുകയാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയാവുന്ന കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയിലെ നേതാവെന്ന നേട്ടം നരേന്ദ്രമോദി സ്വന്തമാക്കും.

1984ല്‍ കേവലഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ രാജീവ് ഗാന്ധി സര്‍ക്കാരിന് ശേഷമുളള ആദ്യ ഒറ്റകകക്ഷിയും ബിജെപി ആകും. രാജ്യത്ത് ബിജെപിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ബിജെപിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കം 2014നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍‍ ബിജെപി നേടിയിട്ടുണ്ട്. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേസ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് ബിജെപി ഉണ്ടാക്കിയത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.