തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കും. ബുധനാഴ്ച കോഴിക്കോട് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം പ്രചാരണ പരിപാടികള്‍ ആരംഭിക്കാനാണ് സാധ്യത. രാഹുല്‍ കേരളത്തില്‍ എത്തുമ്പോള്‍ കനത്ത സുരക്ഷയൊരുക്കും. വയനാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാഹുലിന് പ്രത്യേക സുരക്ഷയൊരുക്കും.

Read More: രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുമ്പോള്‍

ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ലെ കോ​ൺ​ഗ്ര​സ്‌ ആ​സ്ഥാ​ന​ത്തു പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​കും അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് തി​രി​ക്കു​ക. കേ​ര​ള​ത്തി​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ്യാ​ഴാ​ഴ്ച​യാ​ണ്.

വയനാട് ഡിസിസി പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. രാഹുലിന് വേണ്ടി വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ബൂത്ത് തലം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ചുകൊണ്ട് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്.

അതേസമയം, രാഹുലിന്റെ വരവില്‍ ഇതുപക്ഷം കടുത്ത അമര്‍ഷത്തിലാണ്. ബിജെപിക്കെതിരായ മതേതര ചേരിയില്‍ കോണ്‍ഗ്രസ് വിള്ളല്‍ വീഴ്ത്തിയെന്ന വിമര്‍ശനമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് ഇല്ലാത്ത മതേതര ചേരിയെ കുറിച്ച് ഇടതുപക്ഷം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മായാവതിയെ മുന്‍നിര്‍ത്തിയാണ് ഈ ആലോചനകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.