തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാന്‍ എത്തുമോ എന്ന് രാഹുല്‍ ഗാന്ധി നാളെ പറഞ്ഞേക്കും. നാളെ അദ്ദേഹം കര്‍ണാടകയില്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി അദ്ദേഹം അന്തിമ തീരുമാനം വ്യക്തമാക്കുമെന്നാണ് വിവരം.

Read: ‘എല്ലാം ശരിയാകും’; വയനാട്ടിലും വടകരയിലും ആശങ്ക വേണ്ടെന്ന് ഹൈക്കമാന്‍ഡ്

അതേസമയം, എന്ത് തീരുമാനം ആയാലും വേഗം പ്രഖ്യാപിക്കണമെന്നും തീരുമാനം വൈകരുതെന്നും കോൺഗ്രസ് നേതാക്കളെ തങ്ങൾ അറിയിച്ചതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെട്ടെന്ന് തീരുമാനം ഉണ്ടാകണമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. രാഹുലിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഞങ്ങൾക്കുള്ളതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

നേ​ര​ത്തെ ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച എ​ൽ​ഡി​എ​ഫ് പ്രചാര​ണ​രം​ഗ​ത്ത് വ​ള​രെ​യേ​റെ മു​ന്നോ​ട്ടു​പോ​യി. അ​വ​ർ ര​ണ്ടാം​ഘ​ട്ട പ്ര​ചാര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്കും ക​ട​ന്നു. എ​ന്നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രെ​ന്നു​പോ​ലും അ​റി​യാ​തെ കു​ഴ​യു​ക​യാ​ണ്. പ്ര​ഖ്യാ​പ​നം വൈ​കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും നി​രാ​ശ​യി​ലാ​ണെ​ന്നു​മാ​ണ് ലീ​ഗ് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ