Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

‘മോദിയെ പോലെ ഞാന്‍ കളളം പറയില്ല’; തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി

നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നതാണെന്നും അത് നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി

Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 Rahul Gandhi, രാഹുല്‍ ഗാന്ധി Congress, കോണ്‍ഗ്രസ് Wayanad, വയനാട് kerala, കേരളം,കോൺഗ്രസ്, യുഡിഎഫ്, പ്രചരണം, Congress, UDF, campaigning

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വോട്ട് കിട്ടാന്‍ വേണ്ടി മോദിയെ പോലെ താന്‍ കളളം പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നതാണെന്നും അത് നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Read: പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മിനിമം വരുമാനം; വാഗ്‌ദാനവുമായി രാഹുൽ ഗാന്ധി

രാജ്യത്തെ പാവപ്പെട്ടവർക്ക് മിനിമം വേതനം ഉറപ്പ് നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് പുതിയ പദ്ധതിയും കോണ്‍ഗ്രസ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ പുതിയ സംരംഭകർക്ക് ആദ്യത്തെ മൂന്ന് വർഷം ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകൾ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

Read: എന്താണ് രാഹുൽ ഗാന്ധിയുടെ മിനിമം വരുമാനം പദ്ധതി?

സ്റ്റാർട്ടപ്പുകൾക്ക് ഈടാക്കുന്ന ‘എയ്ഞ്ചൽ ടാക്‌സ്’ ഇനി ഉണ്ടാകില്ല, എത്ര തൊഴിൽ സൃഷ്ടിക്കുന്നുവോ അതിനനുസൃതമായി നികുതി ഇളവ് ലഭ്യമാക്കുമെന്നും രാഹുൽ പറയുന്നു. പുതിയ സംരംഭം തുടങ്ങാനും രാജ്യത്ത് പുതിയ തൊഴിൽ സൃഷ്ടിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്ന് യുവാക്കളോട് ചോദിച്ച് കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ് തുടങ്ങുന്നത്. നിങ്ങൾക്കുള്ള പദ്ധതികൾ ഞങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞാണ് സംരംഭകർക്കുള്ള വാഗ്‌ദാനങ്ങൾ നിരത്തിയത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi slams at pm modi

Next Story
‘എല്ലാം ശരിയാകും’; വയനാട്ടിലും വടകരയിലും ആശങ്ക വേണ്ടെന്ന് ഹൈക്കമാന്‍ഡ്Rahul Gandhi, രാഹുല്‍ ഗാന്ധി, Congress, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com