കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആറ് കോടിയോളം നിക്ഷേപമുണ്ടെന്ന് (5,80,58,779 രൂപ) നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ രേഖകളില്‍ പറയുന്നു. ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കളാണ് രാഹുലിനുള്ളത്. തനിക്കെതിരെ അഞ്ച് കേസുകളാണുള്ളതെന്നും രാഹുൽ പ്രകടനപത്രികയിൽ പറയുന്നു.

72 ലക്ഷത്തോളം രൂപയാണ് രാഹുൽ ഗാന്ധിയുടെ കടബാധ്യത. വിദ്യാഭ്യാസയോഗ്യത കാണിച്ചിരിക്കുന്നത് ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസിൽ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 1995-ൽ ബിരുദവും എന്നാണ്.

അഞ്ച് കേസുകളാണ് രാഹുലിനെതിരെയുള്ളത്. ആദ്യത്തെ നാല് എണ്ണവും ആര്‍എസ്എസ് – ബിജെപി നേതാക്കള്‍ക്കെതിരായ മാനനഷ്ട കേസുകളാണ്. മറ്റൊരു കേസ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ നാഷണല്‍ ഹെറാള്‍ഡ് കേസാണ്.

Read More: വയനാടിന്റെ മനംകവർന്ന് രാഹുൽ ഗാന്ധി

അതേസമയം, നാമനിർദേശ പത്രിക നൽകാൻ കേരളത്തിൽ എത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തിരിച്ചുപോയി. ആവേശോജ്വലമായ സ്വീകരണമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ രാഹുലിനായി ഒരുക്കിയത്. റോഡ് ഷോയിലടക്കം ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.