Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും; പ്രിയങ്കയും അനുഗമിക്കും

കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ മടങ്ങുക

കോഴിക്കോട്: വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്തരയോടെ കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിക്കുക. പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.

Read More: ഇന്നത്തെ പ്രധാന തിരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നലെ രാത്രിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി 9.20 ഓടെയാണ് രാഹുല്‍ വിമാനമിറങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. പ്രിയങ്കയാണ് ആദ്യമെത്തിയത്. അതിനു പിന്നാലെയാണ് രാഹുലിന്റെ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. വലിയ സുരക്ഷാ ഒരുക്കങ്ങളായിരുന്നു കരിപ്പൂരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കരിപ്പൂരില്‍ രാഹുലിനെ സ്വീകരിക്കാനെത്തി. വലിയ ആവേശത്തോടെയായിരുന്നു അണികളെല്ലാം രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുൽ ഗാന്ധി വിമാനത്താവളത്തിന് പുറത്ത് വന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. എന്നാൽ, ജനത്തിരക്ക് കാരണം അധികം സമയം രാഹുൽ പ്രവർത്തകർക്കിടയിൽ നിന്നില്ല. അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം വിമാനത്താവളത്തിനകത്തേക്ക് തിരിച്ചു പോയി. വിമാനത്താവളത്തിനകത്തുള്ള സുരക്ഷിത വഴിയിലൂടെയാണ് പിന്നീട് രാഹുൽ കോഴിക്കോടുള്ള ഗസ്റ്റ് ഹൗസിലേക്ക് യാത്ര തിരിച്ചത്.

ഇന്ന് കല്‍പറ്റയില്‍ വച്ചാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കുക. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകുക. റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുക്കും. നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം ഇന്ന് രാത്രിയോടെ രാഹുല്‍ മടങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിന്നീട് കേരളത്തിലെത്തുമെന്നാണ് കേരളത്തിലെ നേതാക്കള്‍ പറയുന്നത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi kerala wayanadu candidature lok sabha election

Next Story
സോണിയ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനെ കളത്തിലിറക്കി ബിജെപി
The moderation of comments is automated and not cleared manually by malayalam.indianexpress.com