Lok Sabha Elections 2019 LIVE updates: തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. ഇന്നു മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുത്തു. ഉച്ചയ്ക്ക് പാലായിൽ എത്തി കെ.എം.മാണിയുടെ കുടുംബാംഗങ്ങളെ കണ്ടു. കെ.എം.മാണിയുടെ നിര്യാണത്തിൽ അനുശോചനംം അറിയിച്ചു.
Read: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ
നാളെ വയനാട്ടിലും പാലക്കാടിലുമാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പര്യടനം. വയനാട്ടിൽ ബത്തേരിയിലും തിരുവമ്പാടിയിലും വണ്ടൂരിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. പാലക്കാട് തൃത്താലയിലെ പരിപാടിയിലും രാഹുൽ പങ്കെടുക്കും. രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനത്തിനുശേഷം രാത്രിയോടെ രാഹുൽ ഡൽഹിക്കു മടങ്ങും.
തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചു
ശശി തരൂരിനായി വോട്ട് അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടിക്കും കേരളത്തിനും അമൂല്യമായ സമ്പത്താണ് ശശി തരൂരെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ശശി തരൂർ ലോക്സഭയിലുണ്ടാകുമെന്ന് ഉറപ്പിക്കണമെന്നും ജനങ്ങളോട് അഭ്യർഥിച്ചു. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെ വിജയിപ്പക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ സെെന്യത്തെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സെെന്യത്തിന്റെ നല്ല പേര് സ്വന്തമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് പറഞ്ഞു.
അനിൽ അംബാനി, മെഹുൽ ചോക്സി തുടങ്ങിയവരെ പോലുള്ളവർക്ക് ഒരു ഇന്ത്യയും തൊഴിൽ രഹിതരായ ദശലക്ഷം യുവാക്കൾക്കായി മറ്റൊരു ഇന്ത്യയുമല്ല കോൺഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി
കർഷകരെ കോൺഗ്രസ് സഹായിക്കുമെന്ന് രാഹുൽ ഗാന്ധി. കടം തിരിച്ചടക്കാത്തതിന്റെ പേരിൽ ഒരു കർഷകനെ പോലും ജയിലിലടക്കില്ലെന്ന് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ സ്വരം ശ്രവിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി. കർഷകരോടും സാധാരണക്കാരോടും കോൺഗ്രസ് സംസാരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
ആദ്യ മൂന്ന് വർഷത്തേക്ക് സർക്കാർ അനുമതിയില്ലാതെ പുതിയ വ്യവസായം ആരംഭിക്കാൻ അവസരം നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മൂന്ന് വർഷത്തിന് ശേഷം വ്യവസായം വിജയിക്കുകയാണെങ്കിൽ മാത്രം സർക്കാർ അനുമതി നേടിയാൽ മതിയെന്ന് രാഹുൽ ഗാന്ധി
ബിജെപി എന്നും വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് അമിത് ഷാ തൃശൂരിൽ. ശബരിമല വിഷയം ചൂണ്ടിക്കാട്ടിയാണ് പരാമർശം
രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമ്പോൾ തൃശൂരിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രചാരണം നടത്തുന്നു. തൃശൂരിലെ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വേണ്ടിയാണ് അമിത് ഷാ ഇന്ന് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നത്. ശബരിമലയിലെ പ്രവർത്തികൾക്ക് സർക്കാരിന് മറുപടി നൽകണമെന്ന് അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തി
ആർഎസ്എസ് രാജ്യത്തോട് ചെയ്തത് എൽഡിഎഫ് ചെയ്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി. ഇടതുപക്ഷം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ല.
ആർഎസ്എസിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂവെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തി
കെ.എം.മാണിയുടെ വസതി സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി മടങ്ങി.
കേരളത്തിന്റെ ശബ്ദമായിരുന്ന രാഷ്ട്രീയ നേതാവാണ് കെ.എം.മാണി എന്ന് രാഹുൽ ഗാന്ധി. അതിനാലാണ് വസതിയിലെത്തിയതെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ.എം.മാണിയുടെ കുടുംബാഗങ്ങളോട് രാഹുൽ സംസാരിച്ചു.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അന്തരിച്ച കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം.മാണിയുടെ വസതിയിലെത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ട്. അരമണിക്കൂർ നേരം രാഹുൽ ഗാന്ധി കെ.എം.മാണിയുടെ വസതിയിൽ ചെലവഴിക്കും.
പത്തനംതിട്ടയിൽനിന്നും രാഹുൽ ഗാന്ധി പാലായിലേക്ക് യാത്ര തിരിച്ചു. അന്തരിച്ച കെ.എം.മാണിയുടെ പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും
വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസെന്ന് രാഹുൽ ഗാന്ധി. ആരുടെയും വിശ്വാസത്തെ കോൺഗ്രസ് വേദനിപ്പിക്കില്ല. ആചാര സംരക്ഷണത്തിന് സമാധാനപരമായ നടപടികൾ എടുക്കും. വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം
ദാരിദ്ര്യത്തിനെതിരായ മിന്നലാക്രമണമാണ് കോൺഗ്രസ് ലക്ഷ്യം
ജനങ്ങളുടെ വോട്ട് നേടിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയുടെ ചൗക്കിദാറായി മാറിയെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തി.
രാഹുൽ ഗാന്ധി പത്തനംതിട്ടയിലെത്തി. അൽപ സമയത്തിനകം തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തും
പത്തനാപുരത്തെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം അവസാനിച്ചു
കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് എല്ലാവരും വോട്ട് ചെയ്യണമെന്ന് രാഹുൽ അഭ്യർഥിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കും. സംസ്ഥാന സർക്കാർ കശുവണ്ടി തൊഴിലാളികൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെടും. കർഷകർക്ക് മാത്രമായ ബജറ്റ് അവതരിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു
നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ കോർപറേറ്റുകളിൽനിന്നും ഈ പദ്ധതിക്കാവശ്യമായ പണം കണ്ടെത്തും. രാജ്യത്തിലെ 20 ശതമാനം വരുന്ന ദരിദ്രരായ കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ നൽകുന്നതാണ് ന്യായ് പദ്ധതി
കേരളത്തിൽനിന്നും സ്ഥാനാർഥിയായി മത്സരിക്കുന്നത് എനിക്ക് കിട്ടുന്ന ആദരവായി കണക്കാക്കുന്നു. കേരളത്തിലെ ഓരോ വ്യക്തിയോടും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഞാൻ അതിനുളള നന്ദി പറയുന്നുവെന്ന് രാഹുൽ ഗാന്ധി
കോൺഗ്രസ് രാജ്യത്തെ ജനത്തിന് സഹായം നൽകാൻ ശ്രമിക്കും. രാജ്യത്തെ ദാരിദ്ര്യത്തിന് നേരെയുളള മിന്നലാക്രമണം ലക്ഷ്യം.
അമിത് ഷാ പറയുന്നത് പോലെയല്ല കേരളം. സഹിഷ്ണുതയുടെ ചരിത്രമാണ് കേരളത്തിനുളളത്. ഉയർന്ന സാക്ഷരതയാണ് കേരളത്തിന്റെ സവിശേഷത. ഹൃദയവിശാലതയുളളവരാണ് കേരളത്തിലെ ജനങ്ങൾ
നരേന്ദ്ര മോദി ഈ രാജ്യത്തെ ജനതയ്ക്ക് നൽകിയ ഒരു വാഗ്‌ദാനവും പാലിച്ചില്ല. പക്ഷേ അനിൽ അംബാനിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുത്തു. രാജ്യത്തെ ചുരുക്കം ചില വ്യക്തികൾക്ക് ആയിരക്കണക്കിന് കോടി രൂപ സമ്മാനിച്ചു.
കേരളം രാജ്യത്തിന് മാതൃകയാണ്. സഹിഷ്ണുതയാണ് കേരളത്തിന്റെ സവിശേഷത. കേരളത്തിന് സഹിഷ്ണുതയുടെ ചരിത്രമാണുളളത്. കേരളത്തിൽ എല്ലാവരും സാഹോദര്യത്തോടെ ജീവിക്കുന്നു. ഇക്കാരണത്താലാണ് കേരളം മത്സരിക്കാനായി തിരഞ്ഞെടുത്തത്
തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തും. പക്ഷേ അതൊരിക്കലും അക്രമത്തിന്റെ പാതയിലൂടെ ആയിരിക്കില്ല. സ്നേഹത്തിന്റെയും അഹിംസയുടെയും മാർഗത്തിലൂടെ നിങ്ങളെ ബോധ്യപ്പെടുത്തും
പ്രധാനമന്ത്രി പറഞ്ഞതുപോലെ കോൺഗ്രസ് ഇല്ലാത്ത ഭാരതമാണ് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നത്. കോൺഗ്രസ് എന്ന ആശയത്തെ തുടച്ചുനീക്കുമെന്നാണ് മോദി പറഞ്ഞത്. അവരോട് കോൺഗ്രസിന് പറയാനുളളത്, ഞങ്ങൾ നിങ്ങളോട് പോരാടി നിങ്ങളുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കും
ഒരു വ്യക്തിയും ഒരു ആശയവുമാണ് ഇന്ത്യയെ ഭരിക്കേണ്ടതെന്ന് കോൺഗ്രസ് പാർട്ടി ഒരിക്കലും വിശ്വസിക്കുന്നില്ല. ഭാരത്തിലെ ഓരോ വ്യക്തിയുടെയും ചിന്തയും ആശയവുമായിരിക്കണം രാജ്യത്തെ ഭരിക്കേണ്ടതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്
ബിജെപിയും ആർഎസ്എസും അവരുടേതല്ലാത്ത എല്ലാ ശബ്ദങ്ങളെയും രാജ്യത്ത് അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. അവർ വിശ്വസിക്കുന്നത് അവരുടെ ഒരേയൊരു ആശയം മാത്രം ഇന്ത്യയെ ഭരിക്കണമെന്നാണ്. പക്ഷേ കോൺഗ്രസ് ആഗ്രഹിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഭരിക്കണമെന്നാണ്
ഭാരതമെന്നു പറയുന്നത് കേവലമൊരു കാഴ്ചപ്പാടല്ല, കേവലമൊരു ആശയമല്ല, ഭാരതം ലക്ഷക്കണക്കിന് ആശയങ്ങളാണ്, ലക്ഷക്കണക്കിന് ചിന്തകളാണ്, ഓരോ ചിന്തയും ആശയവും നമുക്കോരോരുത്തർക്കും പ്രധാനപ്പെട്ടതാണെന്ന സന്ദേശമാണ് കേരളത്തിലെ സ്ഥാനാർഥിത്വത്തിലൂടെ രാജ്യത്തിന് നൽകാൻ ആഗ്രഹിക്കുന്നത്
വടക്കേ ഇന്ത്യയിൽനിന്നാണ് സാധാരണ ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാറുളളത്. രാജ്യത്തിനാകെ ഒരു സന്ദേശം നൽകാനാണ് ഇത്തവണ തെക്കേ ഇന്ത്യയിൽനിന്നും മത്സരിക്കാൻ തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി പത്തനാപുരത്തെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തി. നേതാക്കളും പ്രവർത്തകരും ചേർന്ന് ഗംഭീര സ്വീകരണമാണ് രാഹുലിന് നൽകിയത്. രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്
ഇന്നു മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. നാളെ വയനാട്ടിലും പാലക്കാടിലുമാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് പര്യടനം
സെന്റ് സ്റ്റീഫൻസ് കോളേജ് മൈതാനത്തെ യോഗത്തിനുശേഷം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കും. അതിനുശേഷം ഹെലികോപ്റ്ററിൽ പാലായിലേക്കു പോകും. അന്തരിച്ച കെ.എം.മാണിയുടെ കുടുംബാംഗങ്ങളെ കാണും
തിരുവനന്തപുരത്തുനിന്നും രാഹുൽ ഗാന്ധി പുറപ്പെട്ടു. അൽപസമയത്തിനകം പത്തനാപുരത്തെ സെന്റ് സ്റ്റീഫൻസ് കോളേജ് മൈതാനത്ത് രാഹുൽ എത്തും.