Latest News

‘ചൗക്കിദാർ ചോർ ഹേ’ എന്നു പറഞ്ഞത് ഞാനല്ല, ജനങ്ങളാണ്: രാഹുൽ ഗാന്ധിയുമായുളള അഭിമുഖം

Rahul Gandhi interview: ‘ചൗക്കിദാർ കർഷകരുടെ കടങ്ങൾ എഴുതിക്കളഞ്ഞിട്ടില്ല’, ‘ചൗക്കിദാർ തൊഴിൽ നൽകിയിട്ടില്ല’, ‘ചൗക്കിദാർ 15 ലക്ഷം രൂപ നൽകിയിട്ടില്ല’. ഞാനിത് പറഞ്ഞപ്പോൾ ജനങ്ങളാണ് ‘ചോർ ഹേ’ എന്നു പറഞ്ഞത്

rahul gandhi, congress, ie malayalam

Rahul Gandhi interview: തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങൾ കഴിഞ്ഞു. ഇത്രയും നാളുകളിലെ പ്രചാരണത്തിന്റെ ഒരു സവിശേഷമായ സ്വഭാവമെന്തെന്നാൽ കോൺഗ്രസ് പ്രസിഡന്റ് ഒരു വ്യക്തിയെയാണ് വിമർശിക്കുന്നത്: ചൗക്കിദാർ, പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ വ്യക്തിത്വ ആരാധനയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇതുതന്നെയാണ് പ്രധാനമന്ത്രിയും പറയുന്നത്. ഒരു പ്രത്യയശാസ്‌ത്രത്തിന് പ്രാധാന്യം നൽകാതെ എന്തുകൊണ്ട് ഒരു വ്യക്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്നു?

ഒരു കാര്യം വ്യക്തമാക്കാം. നിങ്ങൾ പ്രതിപാദിക്കുന്ന വ്യക്തി, മോദി- വാജ്പേയി ഭരിച്ചതുപോലെ നിരവധി അധികാര കേന്ദ്രങ്ങൾ ഉള്ളൊരു സർക്കാരിനെ പോലെ ഭരിച്ചിരുന്നെങ്കിൽ, ഈ സർക്കാർ ബാക്കിവച്ചുപോകുന്ന ക്രമക്കേടിന് ഉത്തരവാദികളായവരെ ഞാൻ വിമർശിച്ചേനെ. എന്നാൽ നിലവിലെ സർക്കാരിന്റെ എല്ലാ പ്രവൃത്തികൾക്കും ഉത്തരവാദി മോദിയാണ്, കാരണം ഈ സർക്കാരിന്റെ തീരുമാനങ്ങളിൽ വേറെ ആർക്കും ഒരു അഭിപ്രായം പറയാൻ സാധിക്കില്ല. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അദ്ദേഹം ഡിമോണിറ്റൈസ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആരുടെയും അഭിപ്രായം അദ്ദേഹം ചോദിച്ചിട്ടില്ലായിരുന്നു. അദ്ദേഹം ഗബ്ബാർ സിങ് ടാക്സ് (GST) കൊണ്ടുവന്നപ്പോഴും മന്ത്രിസഭയിലെ ആരോടും അഭിപ്രായം ചോദിച്ചില്ല. ഇത്തരം ഏകപക്ഷീയ തീരുമാനമെടുക്കൽ രീതിയുടെ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഇവയെല്ലാം തന്നെ നമ്മുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കുകയും, തൊഴിലില്ലായ്മയെ 45 വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന അളവിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ബിജെപി സർക്കാരിന്റെ ഏകപക്ഷീയമായ തലവനാണ് അദ്ദേഹം. അദ്ദേഹമൊരു പ്രത്യയശാസ്‌ത്രത്തെ കൂടെ പ്രതിനിധീകരിക്കുന്നു- ആർഎസ്എസ് പ്രത്യയശാസ്ത്രം. അദ്ദേഹത്തെ വിമർശിക്കുമ്പോൾ ഞാൻ ആർഎസ്എസ് പ്രത്യയശാസ്ത്രത്തെ കൂടെ വിമർശിക്കുന്നു. റഫാലിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കുമ്പോൾ, ഞാൻ ശരിക്കും വിമർശിക്കുന്നത്, റഫേൽ അഴിമതി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ എല്ലാ നിയമസംസ്ഥാപനങ്ങളുടേയും സമ്പൂർണ അവഗണനയാണ് എന്ന വസ്തുതയെയാണ്. അവഗണിക്കുന്നതിന്റെ കാരണമെന്തെന്നാൽ, മോദിക്ക് അങ്ങനെ ചെയ്യാനാണ് ഇഷ്ടം, വ്യോമസേന പോലെയുള്ള സ്ഥാപനങ്ങളിൽ നിന്നും അങ്ങനെ അദ്ദേഹത്തിന് പണം മോഷ്ടിക്കാം. ഞാൻ നോട്ടുനിരോധനത്തെ കുറിച്ച് സംസാരിക്കുമ്പോൾ, നോട്ടുനിരോധനം എന്ന തീരുമാനം കാരണം, നമ്മൾ വളരെ ആദരപൂർവം കണക്കാക്കിയിരുന്ന ആർബിഐ പോലൊരു സ്ഥാപനത്തിന് കോട്ടം സംഭവിക്കുകയും, സ്വയം ഭരണാധികാരം ഇല്ലാതാക്കപ്പെടുകയും ചെയ്തുവെന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്.

Read: വിവാദ പരാമർശം: മാപ്പ് പറയാൻ തയ്യാറെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ

‘ചൗക്കിദാർ ചോർ ഹേ’ എന്ന മുദ്രാവാക്യം താങ്കളുടേതാണോ?

ഒരിക്കലുമല്ല. ഛണ്ഡിഗഡിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു, ‘ചൗക്കിദാർ കർഷകരുടെ കടങ്ങൾ എഴുതിക്കളഞ്ഞിട്ടില്ല’, ‘ചൗക്കിദാർ തൊഴിൽ നൽകിയിട്ടില്ല’, ‘ചൗക്കിദാർ 15 ലക്ഷം രൂപ നൽകിയിട്ടില്ല’. ഞാനിത് പറയുമ്പോൾ അവിടെ കുറെ ചെറുപ്പക്കാരുണ്ടായിരുന്നു. ഞാൻ ‘ചൗക്കിദാർ’ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു ‘ചോർ ഹേ’. ഇത് കേട്ട ഞാൻ അവരോടത് ഒരിക്കൽ കൂടെ പറയാൻ പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു ‘ചൗക്കിദാർ ചോർ ഹേ’. ആ മുദ്രാവാക്യം ഞാൻ അല്ല പറഞ്ഞത്. ഇന്ത്യയിലെ ജനങ്ങളാണ് പറഞ്ഞത്.

2014-ൽ 44 സീറ്റ് ലഭിച്ചതായിരുന്നു എക്കാലത്തെയും മോശപ്പെട്ട അവസ്ഥ. എന്നാലിത് പാർട്ടിയിൽ വലിയ ഇളക്കിമറിക്കലുകൾ ഉണ്ടാക്കിയില്ല, ആശയങ്ങളുടെ ഏറ്റുമുട്ടലുണ്ടായില്ല, അഞ്ച് വർഷക്കാലം ഒരു വാദപ്രതിവാദവും നടന്നില്ല?

കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങളൊരു പ്രത്യയശാസ്ത്രപരമായ പോരാട്ടത്തിലായിരുന്നു. കോൺഗ്രസ് പാർട്ടി യഥാക്രമം ബിജെപിയെ എതിർക്കുകയും മോദി എന്ന ആശയത്തെ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ കോൺഗ്രസിൽ മാറ്റങ്ങൾ ഉണ്ടായില്ലായെന്ന് എങ്ങനെ പറയാൻ കഴിയും? ഇത്തരമൊരു പ്രസ്താവന നിങ്ങൾക്കെങ്ങനെ നടത്താൻ സാധിക്കും? പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിൽ കോൺഗ്രസ് ഉറച്ചനിലപാട് എടുത്തിട്ടുണ്ട്, ഈ രാജ്യത്തിന്റെ സ്ഥാപനങ്ങൾക്ക് വേണ്ടി ന്യായീകരിച്ചിട്ടുണ്ട്, നരേന്ദ്ര മോദിയിൽ നിന്നും അദ്ദേഹത്തിന്റെ അനുയായികളിൽ നിന്നും തുടർച്ചയായി പ്രഹരങ്ങൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയാണ് നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ പോകുന്നത്. മറ്റുള്ളവരെ കുറിച്ച് പറയുമ്പോൾ നരേന്ദ്ര മോദി ‘മുക്ത-ഭാരത്’ എന്ന് പറയുന്നില്ല. അദ്ദേഹം പറയുന്നത് കോൺഗ്രസ് മുക്ത- ഭാരത് എന്നാണ്, അതിനു കാരണവുമുണ്ട്. ഞങ്ങൾ അദ്ദേഹത്തെ പ്രത്യയശാസ്ത്രപരമായിട്ടാണ് നേരിടുന്നത്, അദ്ദേഹത്തിനും ആർഎസ്എസിനുമുള്ള യഥാർഥ ഭീഷണി ഞങ്ങളാണ്. ഭൂമി ഏറ്റെടുക്കൽ ബിൽ മാറ്റാൻ മോദി ശ്രമിച്ചു, എന്നാൽ ലോക് സഭയിലെ ഞങ്ങളുടെ 44 അംഗങ്ങളും സിംഹങ്ങളെപ്പോലെ പോരാടി അതിനു അനുവദിക്കാതെ നിന്നു. ഞാൻ അതു കണ്ടതാണ്. ഞാൻ അവരോട് തോളോട് തോൾ ചേർന്ന് നിന്നു, കഠിനമായ ശത്രുത നേരിടേണ്ടി വന്നിട്ടു കൂടെ അവർ വിട്ടുകൊടുക്കാതെ നിന്നതിൽ ഞാൻ അവരെയോർത്ത് അഭിമാനിക്കുന്നു.

രാജ്യത്തിന് പുറത്തുനിന്നും ഭീഷണി ഉള്ളതിനാലാണ് ദേശീയ സുരക്ഷ ഇപ്പോഴും പ്രതിപാദിക്കുന്നതെന്ന് ബിജെപി പറയുകയുണ്ടായി. ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യ തകർന്നുപോകുമെന്ന ഭയം വിൽക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. ഭയം പ്രചരിപ്പിക്കുന്നൊരു രീതിയിലേക്ക് കോൺഗ്രസ് ഒരിക്കലും കടക്കില്ല. വളരെ വ്യക്തമായ വസ്തുതകളാണ് കോൺഗ്രസ് പാർട്ടി ചൂണ്ടിക്കാണിക്കുന്നത്: ഇന്ത്യയിൽ വളരെ വലിയ അളവിൽ തൊഴിലില്ലായ്മയുണ്ട്, ഇന്ത്യയിലെ കാർഷികമേഖലയിൽ വളരെ വലിയൊരു പ്രതിസന്ധിയുണ്ട്, നമ്മുടെ സ്ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നൊരു സംഘടനയുണ്ട്, പ്രധാനമന്ത്രി അഴിമതിക്കാരനാണ്. ഞങ്ങൾ ഭയത്തെയല്ല വിൽക്കുന്നത്.

ഞങ്ങളൊരു പരിഹാരവും നൽകുന്നുണ്ട്. കൃത്യമായി ചിട്ടപ്പെടുത്തിയൊരു ജിഎസ്ടി, ഒരു നികുതി, ലളിതമായൊരു നികുതി ഞങ്ങൾ നിങ്ങൾക്ക് നൽകും. നോട്ടുനിരോധനം കാരണം ഉണ്ടായ നഷ്ടങ്ങൾ ഞങ്ങൾ ന്യായ് പദ്ധതി വഴി നികത്തും, ഇത് വഴി പണം നേരിട്ട് പാവപ്പെട്ടവരിലേക്ക് എത്തുകയും, സമ്പദ് വ്യവസ്ഥയെ റിമോണിറ്റൈസ് ചെയ്യാനും മുന്നോട്ട് നയിക്കാനും സഹായിക്കുകയും ചെയ്യും. ഇതിൽ ഒന്നുപോലും ഭയം ഉളവാക്കുന്നതല്ല.

ബിജെപി ക്രമാനുഗതമായി രാജ്യത്തിലെ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുകയും, ഒരു പ്രത്യേക വീക്ഷണമുള്ള മനുഷ്യരെ അവിടേക്ക് കടത്തിവിടുകയും ചെയ്യുന്നു എന്നുള്ളതൊരു വസ്തുതയല്ലേ? ബിജെപി ഭരണഘടന തിരുത്തിയെഴുതാൻ ആഗ്രഹിക്കുന്നു എന്നുള്ളതൊരു വസ്തുതയല്ലേ? ബിജെപി ജയിക്കുകയാണെങ്കിൽ ഇവയെല്ലാം നടക്കുന്നത് നിങ്ങൾക്ക് കാണാം. ഇതെല്ലാം തന്നെ വസ്തുതകളാണ്, ഭയം ഉണ്ടാകുന്നതല്ല.

ദേശഭക്തി ഒരു പ്രത്യേക പാർട്ടിക്ക് മാത്രമുള്ളതല്ല. പിന്നെ എങ്ങനെയാണ് ബിജെപിയെ ദേശീയതയുടെ പേരിൽ വിമർശിക്കാതെ വിടാൻ സാധിച്ചത്?

ദേശീയത വാദത്തിൽ ഞങ്ങൾ ബിജെപിയെ വെറുതെ വിട്ടിട്ടില്ല. ഒരിക്കലുമില്ല. ദേശീയതയുടെ കാര്യത്തിൽ ഞങ്ങൾക്ക് വളരെ നല്ലൊരു പാരമ്പര്യമുണ്ട്. എന്നാൽ ഈ തിരഞ്ഞെടുപ്പിന്റെ പ്രധാനവിഷയങ്ങൾ തൊഴിലില്ലായ്മ, ഇന്ത്യയുടെ ആത്മാഭിമാനമായ കാർഷിക മേഖല, സമ്പദ് വ്യവസ്ഥ എന്നിവയുടെ വിനാശം, കൂടാതെ നരേന്ദ്ര മോദിയുടെ അഴിമതി. ഇപ്പോൾ മോദിക്കൊരു സൂത്രമുണ്ട്, എപ്പോഴൊക്കെ അദ്ദേഹം പ്രശ്നത്തിലാണ് എന്ന് കാണുന്നോ, അപ്പോഴൊക്കെ അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുന്നു. ഗുജറാത്തിൽ അദ്ദേഹത്തിന് ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ അദ്ദേഹമൊരു വിമാനത്തിൽ കയറി രക്ഷപ്പെട്ടു.

ആശയങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് പൊതുവെ മധ്യസ്ഥാനമാണ് എടുക്കാറുളളത്. എന്നാലിപ്പോൾ നിങ്ങൾ ശക്തമായ ഇടത് പക്ഷത്തേക്ക് നീങ്ങി എന്നൊരു മതിപ്പുണ്ട്?

രൂക്ഷമായ ഇടതോ, രൂക്ഷമായ വലതോ, രൂക്ഷമായ മധ്യമോ ഇല്ല. കോൺഗ്രസ്, ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കുന്നു. 1970-കളിലെ ബാങ്ക് ദേശസാത്കരണം നടപ്പിലാക്കിയത് കോൺഗ്രസ് ആണ്. നിങ്ങളതിനെ ഇടതെന്നാണോ അതോ മധ്യനയമെന്നാണോ വിളിക്കുക? ഇതേ കോൺഗ്രസ് പാർട്ടി തന്നെയാണ് 1990-കളിൽ ഉദാരവത്കരണവും നടത്തിയത്. അതിനെ നിങ്ങൾ തീവ്രമായ വലതുപക്ഷ നിലപാടെന്ന് വിളിക്കില്ലേ? കോൺഗ്രസ് പാർട്ടി മൗലികവും ചലനാത്മകവുമാണ്, ഞങ്ങൾ സാഹചര്യങ്ങൾ പഠിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നു.

നരേന്ദ്ര മോദിയേക്കാൾ ഉപരി രാഹുൽ ഗാന്ധിയെ ജനങ്ങൾ വിശ്വസിക്കേണ്ട ഒരു ആശയം എന്താണ്?

രാഹുൽ ഗാന്ധി ജനങ്ങൾ പറയുന്നത് ശ്രദ്ധിക്കും. അനുകമ്പയോടെയും ആത്മാർത്ഥതയോടെയും ജനങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു.

(രാഹുൽ ഗാന്ധിയുമായുളള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. അഭിമുഖത്തിന്റെ പൂർണരൂപം ഇംഗ്ലീഷിൻ വായിക്കാം)

Read Rahul Gandhi Interview Full Version in English

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Rahul gandhi interview narendramodi a vindictive man

Next Story
‘ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ മത്സരിക്കും,’ നയം വ്യക്തമാക്കി ഉമ്മൻ ചാണ്ടിoomen chandy, ഉമ്മന്‍ ചാണ്ടി,nk premachandran,എന്‍കെ പ്രേമചന്ദ്രന്‍,cpm,സിപഎം, sanghi, സംഘി,ie malayalam,ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com