അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും കുട്ടികളായ മിരായ, റൈഹാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോ ആയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്.

റോഡിന് ഇരുവശവും ആയിരക്കണക്കിന് പേരാണ് രാഹുലിനെ സ്വീകരിക്കാനെത്തിയത്. റോഡ് ഷോ ആയി ട്രക്കിലാണ് കുടുംബസമേതം എത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. ഇത്തവണ അമേഠിക്കു പുറമെ വയനാട്ടിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കുന്നുണ്ട്.

Read: അധികാരത്തിലെത്തിയാൽ യുവാക്കൾക്ക് സംരംഭം തുടങ്ങാൻ അവസരമൊരുക്കും: രാഹുൽ ഗാന്ധി

അമേഠിയിലെ മുന്‍ഷിഗഞ്ചില്‍ നിന്നും കലക്ടറേറ്റിലേക്കുള്ള 15കിലോ മീറ്റർ റോഡ് ഷോ ശക്തി പ്രകടനത്തിനുള്ള വേദിയാക്കാനാണ് പിസിസിയുടെ തീരുമാനം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. 15 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുലിനെതിരെ മൂന്നാം തവണയാണ് സ്മൃതി ഇറാനിയെ ബിജെപി ഇറക്കുന്നത്.

കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയായിരുന്നു രാഹുലിന്റെ എതിരാളി. അന്ന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ ജയം. മേയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ