ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളാതെയാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിഗണനയിലാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More: ‘നീ വേഗം വീട്ടിലേക്ക് ചെല്ല്’ ടി സിദ്ദിഖിനോട് ട്രോളന്മാർ

രാഹുലിന്റെ കര്‍മ്മ മണ്ഡലം അമേഠി തന്നെയായിരിക്കുമെന്ന് സുര്‍ജേവാല പറഞ്ഞു. അമേഠിയില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിലെ ജനങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നും സ്ഥാനാര്‍ഥി വാര്‍ത്തകളെ തള്ളാതെ സുര്‍ജേവാല പ്രതികരിച്ചു.

കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേ തായിരിക്കും. എങ്കിലും സ്ഥാനാര്‍ഥിത്വം ഏറെ കുറേ ഉറപ്പിച്ച മട്ടിലാണ് കേരളത്തിലെ നേതൃത്വം. വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയ ടി. സിദ്ദിഖ് രാഹുലിനായി പിന്മാറുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരിന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ