/indian-express-malayalam/media/media_files/uploads/2019/05/opposition-cats-003.jpg)
ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ മുന്നണിക്ക് സാധ്യത തേടി ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ആയ എന്‍ ചന്ദ്രബാബു നായിഡു ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടത്. ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്തിറക്കാനുളള ബിജെപി വിരുദ്ധ മുന്നണിയെ കുറിച്ച് നായിഡുവും രാഹുലും ചര്‍ച്ച ചെയ്തു. സിപിഐ നേതാക്കളായ സുധാകര്‍ റെഡ്ഢിയേയും ഡി രാജയേയും നായിഡു കണ്ടു.
കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും എ​ൻ​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ച​ന്ദ്ര​ബാ​ബു നാ​യി​ഡു എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്.
രാഹുല്‍ ഗാന്ധിയുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ എടുക്കേണ്ട തന്ത്രങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​ന്നി​ച്ചു നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ. ബി​ജെ​പി​ക്കെ​തി​രെ നി​ൽ​ക്കു​ന്ന ഏ​തൊ​രു പാ​ർ​ട്ടി​യേ​യും മ​ഹാ​സ​ഖ്യ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
നായിഡു വെളളിയാഴ്ച്ച എഎപി നേതാവ് അരവിന്ദ് കേജ്രിവാളിനെ കണ്ടിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയേയും അദ്ദേഹം കണ്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us