മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍ വിജയിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ്. മണ്ഡലത്തില്‍ 25,000 ത്തിലേറെ വോട്ടുകള്‍ക്ക് അനവര്‍ വിജയിക്കുമെന്നാണ് ജില്ലാ സെക്രട്ടറിയുടെ അവകാശവാദം. പി.വി.അന്‍വര്‍ 35,000 വോട്ടുകള്‍ക്ക് പൊന്നാനിയില്‍ പരാജയപ്പെടുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തകളെ മോഹന്‍ദാസ് നിഷേധിച്ചു. ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഇ.എന്‍.മോഹന്‍ദാസ് പറഞ്ഞു.

Read More: കളളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് ടിക്കാറാം മീണ; കേസെടുക്കാന്‍ നിര്‍ദേശം

പൊന്നാനിയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യും. പൊന്നാനി, തൃത്താല, തവനൂര്‍, താനൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ലീഡ് ഉണ്ടാകുക. തിരൂരങ്ങാടി ഉള്‍പ്പെടെയുള്ള മറ്റ് മണ്ഡലങ്ങളില്‍ യുഡിഎഫിന് ലീഡ് കുറയും. ഇടത് സ്ഥാനാര്‍ഥി 25,000 ത്തിലേറെ വോട്ടുകള്‍ക്ക് പൊന്നാനിയില്‍ വിജയിക്കുമെന്നാണ് സിപിഎം വിലയിരുത്തലെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് മാതൃഭൂമിയോട് പറഞ്ഞു.

Read More: ‘സീറ്റ് 17 എണ്ണം കിട്ടും, 20 വരെയും ആകാം’; കോണ്‍ഗ്രസിന് ലീഗ് വിമര്‍ശനം

തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും പരാജയപ്പെട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പി.വി.അൻവർ എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. പൊന്നാനിയിൽ ഇടത് സ്വതന്ത്രനായാണ് പി.വി.അൻവർ എംഎൽഎ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് അൻവർ പറഞ്ഞത് വലിയ വാർത്തയായി.

“ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. പാർലമെന്റ് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും അത്രമാത്രം ആളുകൾ ഇടത് പക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുന്നുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് മെസേജുകളാണ് ഇടത് പക്ഷത്തെ പിന്തുണച്ച് കൊണ്ട് എന്റെ വാട്സ്ആപ്പിലേക്ക് വരുന്നത്” അൻവർ പറഞ്ഞു.

Read More: 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുൻപ് പറഞ്ഞത് അൻവർ തിരുത്തി. പരാജയപ്പെട്ടാലും എംഎൽഎയായി തുടരുമെന്ന് അൻവർ പിന്നീട് പറയുകയുണ്ടായി.

നിലവിൽ നിലമ്പൂർ എംഎൽഎയാണ് പി.വി.അൻവാർ. മുസ്‌ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറാണ് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി. വി.ടി.രമയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. 2014ൽ 43.43 ശതമാനം വോട്ട് നേടിയാണ് ഇ.ടി.മുഹമ്മദ് ബഷീർ പൊന്നാനിയിൽ നിന്ന് ലോക്‌സഭയിലെത്തിയത്.

 

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.