മലപ്പുറം: തോല്‍വിയെ ന്യായീകരിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വര്‍. അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ തോല്‍വിയുമായി താരതമ്യം ചെയ്യുമ്പോള്‍ പൊന്നാനിയിലെ തോല്‍വി നിസാരമാണെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. വിമര്‍ശകരും ഇക്കാര്യം മനസിലാക്കണം. വോട്ടിനായി നട്ടെല്ല് പണയം വച്ച് വര്‍ഗീയ ശക്തികളുടെ പിന്നാലെ താന്‍ പോയിട്ടില്ലെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
Read More: ‘അത്ര മധുരിതമല്ല’; പിണറായി വിജയന് ഇന്ന് 75-ാം പിറന്നാള്‍
അതിദയനീയമായാണ് പി.വി.അന്‍വര്‍ പൊന്നാനിയില്‍ തോല്‍വി രുചിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി.മുഹമ്മദ് ബഷീര്‍ 1,93,273 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പി.വി.അന്‍വറിനെ പരാജയപ്പെടുത്തിയത്. ഇ.ടി മുഹമ്മദ് ബഷീറിന് കനത്ത വെല്ലുവിളി ഉയര്‍ത്താ പി.വി.അന്‍വറിന് സാധിക്കുമെന്ന് ഇടത് കേന്ദ്രങ്ങള്‍ പോലും വിലയിരുത്തിയിരുന്നെങ്കിലും ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൊതുജീവിതം തന്നെ അവസാനിപ്പിക്കുമെന്ന് പറഞ്ഞ സ്ഥാനാര്‍ഥിയാണ് പി.വി.അന്‍വര്‍. നിലമ്പൂർ എംഎൽഎ കൂടിയായ പി.വി.അൻവർ പൊന്നാനിയിൽ തോറ്റാൽ പൊതുരംഗം വിടുമെന്ന് പറഞ്ഞത് വലിയ വാർത്തയായി. പ്രത്യേകിച്ച് ലീഗ് കോട്ടയായ പൊന്നാനിയിൽ നിന്നാണ് അൻവർ ഇങ്ങനെയൊരു വെല്ലുവിളി നടത്തിയത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി കൂടി പങ്കെടുത്ത തിരഞ്ഞെടുപ്പ് യോഗത്തിലാണ് അൻവർ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്.
Read More: ‘ഇനി ചൗക്കിദാറല്ല, വെറും നരേന്ദ്രമോദി’; പേരുമാറ്റിയതില്‍ മോദിയുടെ ന്യായീകരണം ഇങ്ങനെ
“ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കും. പാർലമെന്റ് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും അത്രമാത്രം ആളുകൾ ഇടത് പക്ഷത്തോടൊപ്പം ചേർന്ന് നിൽക്കുന്നുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് മെസേജുകളാണ് ഇടത് പക്ഷത്തെ പിന്തുണച്ച് കൊണ്ട് എന്റെ വാട്സ്ആപ്പിലേക്ക് വരുന്നത്” അൻവർ പറഞ്ഞു. എന്നാൽ, സംഗതി വിവാദത്തിലായതോടെ അൻവർ വാക്കുമാറ്റി. തോറ്റാലും താൻ എൽഡിഎഫ് അനുഭാവിയായി തുടരുമെന്നും നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും അൻവർ പറഞ്ഞു.