scorecardresearch

പ്രിയങ്ക ഗാന്ധി വീരമൃത്യുവരിച്ച ധീരജവാന്‍ പി.വി.വസന്തകുമാറിന്റെ വീട്ടിലെത്തി; ഒപ്പം ശ്രീധന്യയും

പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും

പ്രിയങ്ക ഗാന്ധി വീരമൃത്യുവരിച്ച ധീരജവാന്‍ പി.വി.വസന്തകുമാറിന്റെ വീട്ടിലെത്തി; ഒപ്പം ശ്രീധന്യയും

കല്‍പ്പറ്റ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ പി.വി.വസന്തകുമാറിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. വസന്തകുമാറിന്റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടില്‍ എത്തിയായിരുന്നു സന്ദര്‍ശനം. വയനാട്ടിൽ നിന്നും ഐഎഎസ് നേടിയ ശ്രീധന്യയും പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിക്കാനായി ശനിയാഴ്ചയാണ് പ്രിയങ്ക വയനാട്ടില്‍ എത്തിയത്. ശനിയാഴ്ച തന്നെ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനമെങ്കിലും കനത്ത മഴ മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Read More: എന്റെ ഏട്ടനാണ്, സുഹൃത്താണ്, അയാളെ കൈവിടരുത്: വയനാട്ടുകാരോട് പ്രിയങ്ക ഗാന്ധി

വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും.

പ്രചാരണത്തിന്റെ ആദ്യ ദിവസമായ ശനിയാഴ്ച, കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചു. അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കായി ബജറ്റ് കൊണ്ടു വരുമെന്നും ബാങ്ക് ലോണ്‍ അടച്ചു തീര്‍ക്കാത്തതിന്റെ പേരില്‍ കര്‍ഷകരെ ജയിലിലടക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

മോദി ഭരണത്തില്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയും കര്‍ഷകര്‍ക്കു വേണ്ടിയും എന്തെങ്കിലും ചെയ്യുക ബിജെപിയുടെ രാഷ്ട്രീയമല്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലൂടെ സഞ്ചരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പറയാനുള്ള കടക്കെണികളെ കുറിച്ച് മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ അനുഭവിക്കുന്ന അതേ ദുരന്തമാണ് വയനാട്ടിലെ കര്‍ഷകരും അനുഭവിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Priyanka gandhi will visit pv vasantha kumars family congress bjp cmp lok sabha election 2019 live updates