Elections 2019: Priyanka Gandhi Vadra campaigns for in Ghaziabad for congress candidate Dolly Sharma:  ലക്‌നൗ: രാഷ്ട്രീയത്തിലേക്കുളള പ്രിയങ്ക ഗാന്ധി വാധ്‌രയുടെ വരവ് ഏറെ വൈകിയാണെങ്കിലും ജനഹൃദയങ്ങളിൽ പ്രിയങ്ക അതിനും മുൻപേ ഇടംപിടിച്ചിരുന്നു. ആ സ്നേഹം ഇപ്പോൾ അടുത്തറിയുകയാണ് പ്രിയങ്ക. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ റാലികളിൽ പ്രിയങ്ക സജീവമാണ്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെല്ലാം കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക എത്തുന്നുണ്ട്.

ഗാസിയാബാദിൽ കോൺഗ്രസ് സ്ഥാനാർഥി ഡോളി ശർമ്മയുടെ റോഡ്ഷോയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. വലിയ ജനക്കൂട്ടമാണ് പ്രിയങ്കയെ കാണാനെത്തിയത്. റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്തു പോകവേയാണ് പ്രിയങ്ക കൈയ്യിൽ മാലയുമായി നിൽക്കുന്ന പാർട്ടി പ്രവർത്തകനെ കണ്ടത്. ഉടൻ തന്നെ പ്രിയങ്ക അയാളെ തന്റെ അടുത്തേക്ക് വരാൻ പറഞ്ഞു. പൊക്കം കുറഞ്ഞ അയാളെ മറ്റുളളവർ എടുത്തുപൊക്കിയാണ് പ്രിയങ്കയുടെ അടുത്തേക്ക് എത്തിച്ചത്.

Read: കഴിഞ്ഞ അഞ്ച് വര്‍ഷം മോദി രാജ്യത്തിനു വേണ്ടി എന്തു ചെയ്തു; പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

തിക്കും തിരക്കും കൂട്ടിയ മറ്റു പ്രവർത്തകരോട് അയാൾക്കായി വഴി മാറി കൊടുക്കാൻ പ്രിയങ്ക ആവശ്യപ്പെട്ടു. പ്രിയങ്കയുടെ അടുത്തെത്തിയ അയാൾ കഴുത്തിൽ മാല അണിയിച്ചും ഒപ്പം ഫൊട്ടോ പകർത്തിയുമാണ് മടങ്ങിയത്. മടക്കത്തിൽ പ്രിയങ്ക അയാളുടെ പേര് ചോദിക്കാനും മറന്നില്ല.

ഇതിന്റെ വീഡിയോ കോൺഗ്രസ് അവരുടെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.