Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

‘മോദി വാഗ്‌ദാനം ചെയ്ത 15 ലക്ഷം കിട്ടിയോ?; ആ ‘മോഹന വാഗ്‌ദാനം’ ഓര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി

ഇന്ത്യയിലെ പാവങ്ങളെ മോദി ആലിംഗനം ചെയ്യില്ലെന്നും പ്രിയങ്ക ഗാന്ധി

Priyanka Gandhi, പ്രിയങ്ക ഗാന്ധി, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: 2014ലെ വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്രം ഭരണഘടനയേയും, ജനാധിപത്യത്തേയും രാജ്യത്തെ സ്ഥാപനങ്ങളേയും കടന്നാക്രമിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

Read: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും: പ്രിയങ്ക ഗാന്ധി

ജനങ്ങള്‍ പറയുന്നത് കേള്‍ക്കാനുളള ശക്തിയാണ് ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ‘ജനങ്ങളെ കേള്‍ക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രീയക്കാരന്‍ ദുര്‍ബലനാണ്. രാജ്യത്തിന്റെ ശരിയായ സത്യം കിടക്കുന്നത് ഗ്രാമങ്ങളിലാണ്. അഞ്ച് വര്‍ഷത്തിനിടെ ഒരു ഗ്രാമത്തില്‍ പോലും മോദി സന്ദര്‍ശിച്ചിട്ടില്ലെന്ന് വരാണസിയിലുളളവര്‍ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അതിശയപ്പെട്ട് പോയി,’ പ്രിയങ്ക പറഞ്ഞു.

‘മോദി വിദേശ രാജ്യങ്ങളില്‍ പോയി അവിടത്തെ ജനങ്ങളെ കെട്ടിപ്പിടിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ പാവങ്ങളെ അദ്ദേഹം ആലിംഗനം ചെയ്യില്ല. പണക്കാര്‍ക്ക് മാത്രമാണ് അദ്ദേഹം അഭിവാദ്യം പറയുന്നത്. മോദി വാഗ്‌ദാനം ചെയ്ത 15 ലക്ഷം രൂപ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ലഭിച്ചിരുന്നോ?.’ പ്രിയങ്ക ചോദിച്ചു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Priyanka gandhi tears into bjps 2014 promise

Next Story
വിധിക്ക് സ്റ്റേയില്ല; ഹാർദിക് പട്ടേലിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലHardik Patel, ഹാര്‍ദിക് പട്ടേല്‍, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com