ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. പ്രതിപക്ഷം വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാട്ടിയതെന്ന് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതു ജാതിയിൽപ്പെട്ട ആളാണെന്ന് ഇന്നുവരെ തനിക്ക് അറിയില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

”ഇന്നുവരെ എനിക്ക് അദ്ദേഹത്തിന്റെ (പ്രധാനമന്ത്രി മോദി) ജാതി ഏതാണെന്ന് അറിയില്ല. പ്രതിപക്ഷവും കോൺഗ്രസ് നേതാക്കളും വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്. ഞങ്ങൾ ആർക്കെതിരെയും വ്യക്തിപരമായി അധിക്ഷേപം നടത്തിയിട്ടില്ല,” പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

priyanka gandhi, പ്രിയങ്ക ഗാന്ധി, priyanka gandhi pm modi caste, നരേന്ദ്ര മോദി, pm modi backward caste, what is pm modi caste, നരേന്ദ്ര മോദി ജാതി, priyanka gandhi amethi, priyanka gandhi amethi rally, priyanka gandhi lok sabha elections, priyanka gandhi news, ie malayalam, ഐഇ മലയാളം

Priyanka Gandhi/File Photo

More Election News

ജാതി പ്രശ്നം ഉയർത്തിയുളള ചർച്ചയ്ക്ക് പ്രതിപക്ഷ പാർട്ടികൾ തന്നെ വലിച്ചിഴക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ”കോൺഗ്രസിനും എസ്‌പിക്കും ബിഎസ്‌പിക്കും ഒരേയൊരു ലക്ഷ്യമേയുളളൂ, ജാതി രാഷ്ട്രീയം കളിച്ച് ജനങ്ങളുടെ പണം പോക്കറ്റിലാക്കുക,” മോദി പറഞ്ഞു. പിന്നാക്ക സമുദായത്തിൽനിന്നുളള വ്യക്തിയല്ല താനെന്നും ഏറ്റവും താഴേക്കിടയിലുളള പിന്നാക്ക ജാതിയിൽപ്പെട്ട ആളാണെന്നും മോദി തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.