ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചാല്‍ അമേഠിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതേ കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Priyanka Gandhi and Rahul Gandhi Congress

Priyanka Gandhi and Rahul Gandhi

രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും പ്രിയങ്ക റായ്ബറേലിയില്‍ പറഞ്ഞു. രണ്ട് സീറ്റുകളിലും രാഹുല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും. വയനാട് സീറ്റ് നിലനിര്‍ത്തുമോ എന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടത്. അതേസമയം, അമേഠിയില്‍ നിന്ന് മത്സരിക്കണമെന്ന് രാഹുല്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അതിന് സമ്മതമാണെന്നും പ്രിയങ്ക വ്യക്തമാക്കി.

Read More: ‘യഥാര്‍ഥ ദേശീയത രാജ്യത്തോടും ജനങ്ങളോടുമുള്ള സ്‌നേഹമാണ്’: പ്രിയങ്ക ഗാന്ധി

അമേഠി, വയനാട് സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുലും പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമാണ്. സമയം വരുമ്പോള്‍ അതേ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യും. മറ്റ് കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും പ്രിയങ്ക പറഞ്ഞു.

priyanka gandhi

Priyanka Gandhi Congress

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതുകൊണ്ട് ഇടതുപക്ഷവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന് തോന്നുന്നില്ല. പ്രധാന ശത്രു ബിജെപി തന്നെയാണ്. അത് ജനങ്ങള്‍ക്കും അറിയാം. ബിജെപിയുടെ നയങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. രാഹുലിനെ കുറിച്ചും ജനങ്ങള്‍ക്ക് നന്നായിട്ടറിയാം. ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ എവിടെനിന്നും മികച്ച ഫലം ലഭിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തില്‍ ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Read More: ‘കുട്ടികളെ പ്രിയങ്കയില്‍ നിന്ന് മാറ്റിനിര്‍ത്തുക’; സംസ്‌കാരമുള്ള കുടുംബങ്ങള്‍ക്ക് സ്മൃതി ഇറാനിയുടെ ഉപദേശം

ബിജെപിയുടെ ദേശസ്നേഹത്തിനെതിരെയും കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ദേശസ്‌നേഹമാണ് ബിജെപി തിരഞ്ഞെടുപ്പ് അജണ്ടയായി ചിത്രീകരിക്കുന്നത്. എന്നാല്‍, ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന് യോജിക്കുന്നതല്ലെന്നായിരുന്നു പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്. ദേശസ്‌നേഹത്തിന്റെ യഥാര്‍ഥ അര്‍ഥമല്ല ബിജെപിയുടെ പ്രവര്‍ത്തികളിലുള്ളത്. യഥാര്‍ഥ രാജ്യസ്‌നേഹം എന്നത് ജനങ്ങളോടും രാജ്യത്തോടുമുള്ള സ്‌നേഹമാണ്. ഒന്നിനെയും സ്‌നേഹിക്കാത്ത, ബഹുമാനിക്കാത്ത നിലപാടാണ് ബിജെപിക്കുള്ളതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ബിജെപി ജനങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നില്ലെന്നും പ്രിയങ്ക തുറന്നടിച്ചു.

ഉത്തര്‍പ്രദേശില്‍ ബിജെപി നേരിടാന്‍ പോകുന്നത് വലിയ തിരിച്ചടിയാണെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ ചില സീറ്റുകളില്‍ ബിജെപി വോട്ടുകള്‍ പോലും സ്വന്തമാക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. കരുത്തരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് പ്രിയങ്ക പറഞ്ഞു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.