scorecardresearch
Latest News

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; പ്രിയങ്ക ഗാന്ധിയും അനുഗമിച്ചേക്കും

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍; പ്രിയങ്ക ഗാന്ധിയും അനുഗമിച്ചേക്കും

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിർദേശ പത്രിക സമര്‍പ്പണം. രാഹുലുമായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കൽപറ്റയില്‍ റോഡ് ഷോ നടത്തിയാവും രാഹുല്‍ തിഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തി പകരുക. മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൽപറ്റയില്‍ ഇന്ന് യുഡിഎഫ് നേതൃയോഗവും ചേരുന്നുണ്ട്.

Read: ‘എന്തുകൊണ്ട് വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നു?’; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തുമെന്നാണ് സൂചന. വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇന്ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ കോഴിക്കോട് തങ്ങിയ ശേഷം വ്യാഴാഴ്ച കൽപറ്റയിലെത്തി നാമനിർദേശ പത്രിക നൽകും.

എസ്‌പിജി സുരക്ഷയുള്ള നേതാവായതിനാൽ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. സംഘടനകാര്യ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരും വയനാട്ടിൽ എത്തും.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Priyanka gandhi kerala rahul gandhi wayanadu lok sabha election

Best of Express