ബതിന്ദ (പഞ്ചാബ്): ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് പ്രിയങ്ക ഗാന്ധി ഇല്ലെങ്കിലും പ്രചാരണ രംഗത്ത് സജീവയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി. രാജ്യത്തുടനീളമുളള തിരഞ്ഞെടുപ്പ് റാലികളിൽ പ്രിയങ്ക പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നരേന്ദ്ര മോദിക്ക് ജയ് വിളിച്ചവരെ അഭിവാദ്യം ചെയ്ത് അതിശയിപ്പിച്ച പ്രിയങ്ക, പഞ്ചാബിലെത്തിയപ്പോഴും ജനങ്ങളെ അതിശയപ്പെടുത്തി.

പഞ്ചാബിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവേ പഞ്ചാബി ഭാഷയിൽ ഏതാനും വാക്കുകൾ പറഞ്ഞാണ് പ്രിയങ്ക ഗാന്ധി ജനങ്ങളെ കൈയ്യിലെടുത്തത്. ഹിന്ദിയിൽ പ്രസംഗം തുടങ്ങിയ പ്രിയങ്ക പതിയെ പഞ്ചാബ് ഭാഷ സംസാരിക്കുകയായിരുന്നു. ”ഞാൻ ഇവിടെ നിൽക്കുന്നതിൽ സന്തോഷിക്കുന്നു, കാരണം എന്റെ ഭർത്താവ് പഞ്ചാബുകാരനാണ്. ഇനി ഞാൻ പഞ്ചാബ് ഭാഷയിലെ എന്റെ പ്രാവിണ്യം കാട്ടാം. ബാക്കിയുളള എന്റെ പ്രസംഗം ഹിന്ദിയിലായിരിക്കും,” ഇതായിരുന്നു പ്രിയങ്ക ജനക്കൂട്ടത്തോടായി പറഞ്ഞത്.

priyanka gandhi, congress, ie malayalam

കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ റോഡ് ഷോയ്ക്കിടെ മോദിക്ക് വേണ്ടി ജയ് വിളിച്ചവരെ പ്രിയങ്ക ഗാന്ധി അഭിവാദ്യം ചെയ്തത് ബിജെപി പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. മെറൂൺ സാരി ധരിച്ച് നെറ്റിയില്‍ തിലകവും ചാര്‍ത്തിയായിരുന്നു പ്രിയങ്ക എത്തിയത്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡിന് ഇരുവശത്തും അഭിവാദ്യം ചെയ്യുന്ന ആളുകള്‍ക്ക് പ്രിയങ്ക പലയിടത്തും കൈ കൊടുത്തിരുന്നു.

Read: മോദിക്ക് വേണ്ടി ജയ് വിളിച്ചവര്‍ക്ക് കൈ കൊടുത്ത് പ്രിയങ്ക; പ്രിയങ്കയുടെ നീക്കത്തില്‍ ആശ്ചര്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍

എന്നാല്‍ പ്രിയങ്ക സഞ്ചരിച്ചിരുന്ന കറുത്ത എസ്‌യുവി ഒരിടത്ത് നിര്‍ത്തിയപ്പോഴാണ് ‘മോദി മോദി’ എന്ന് ചിലര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത്. പ്രിയങ്ക ഗാന്ധി ഉടന്‍ തന്നെ മോദിക്ക് വേണ്ടി ജയ് വിളിച്ചവര്‍ക്ക് നേരേയും കൈ നീട്ടി അഭിവാദ്യം ചെയ്തു. ‘എല്ലാ ആശംസകളും, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി നല്ലത്, എനിക്ക് എന്റേതും,’ മോദിയുടെ പിന്തുണക്കാര്‍ക്ക് പ്രിയങ്ക കൈ കൊടുത്ത് കൊണ്ട് പറഞ്ഞു.

പ്രിയങ്കയുടെ പ്രവൃത്തിയില്‍ ആശ്ചര്യപ്പെട്ട് പോയ ബിജെപി പ്രവര്‍ത്തകര്‍ ‘വളരെ നല്ലത്’ എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുദ്രാവാക്യം അവസാനിപ്പിച്ച പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിക്ക് ആശംസകളും നേര്‍ന്നു. ഇതിന് ശേഷമാണ് പ്രിയങ്ക തന്റെ കാറിലേക്ക് കയറിയത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.