ന്യൂഡൽഹി: കോൺഗ്രസ് വിട്ട പ്രിയങ്ക ചതുർവേദി ശിവസേനയിൽ ചേർന്നു. ഒരുപാട് ചിന്തിച്ചശേഷമാണ് ഈ തീരുമാനമെടുത്തതെന്നും ശിവസേന സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്ന പാർട്ടിയാണെന്നും പ്രിയങ്ക വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവസേന തലവൻ ഉദ്ധവ് താക്കറെയും പ്രിയങ്കയ്ക്ക് ഒപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സീറ്റ് കിട്ടാത്തതുകൊണ്ടല്ല കോൺഗ്രസ് വിട്ടതെന്നും തന്നെ അപമാനിച്ചവരെ തിരിച്ചെടുത്തതിനാലാണെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ വർഷം മഥുരയിൽ നടന്ന യോഗത്തിൽവച്ച് പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയ 8 പാർട്ടി പ്രവർത്തകരെ ഉത്തർപ്രദേശിലെ പാർട്ടി യൂണിറ്റ് തിരികെ എടുത്തിരിക്കുന്നു. ഇതിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

Read: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു

”അവരുടെ വിയർപ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞാണ് പാർട്ടി അവരെ തിരികെ എടുത്തത്. പാർട്ടിക്കുവേണ്ടി നിരവധി വിമർശനങ്ങളും അപമാനങ്ങളും ഞാൻ നേരിട്ടുണ്ട്. അത് പാർട്ടി നേതൃത്വം പരിഗണിക്കാതെ എന്നെ അപമാനിച്ചവരെ തിരികെ എടുത്തതിൽ ദുഃഖമുണ്ട്,” ഇതായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഇതിനുപിന്നാലെയാണ് പ്രിയങ്ക കോൺഗ്രസ് പാർട്ടിയിൽനിന്നും രാജിവച്ചത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.