/indian-express-malayalam/media/media_files/uploads/2017/09/smriti-irani.jpg)
ന്യൂഡൽഹി: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്​ സ്​മൃതി ഇറാനി. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥ്വം അമേഠിയെ അവഹേളിക്കുന്നതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. 15 വര്‍ഷം അമേഠി കാരണം ഭരണത്തിലേറിയ ആള്‍ ഇപ്പോള്‍ മറ്റൊരു മണ്ഡലം തേടി പോയിരിക്കുകയാണെന്ന് സ്മൃതി പറഞ്ഞു. ഇത് അമേഠിയെ അവഹേളിക്കലാണെന്നും ഇവിടത്തെ ജനങ്ങള്‍ ഇത് സഹിക്കില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
'വയനാട്ടിലെ ജനങ്ങൾ രാഹുലിന്റെ സ്ഥാനാർഥിത്വത്തെ കരുതലോടെ പരിഗണിക്കണം. രാഹുൽ ഇവിടെ ചെയ്​ത വികസന പ്രവർത്തനങ്ങൾ എന്താണെന്ന്​ വയനാട്ടിലെ ജനങ്ങൾ കാണണം. ഒരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും രാഹുൽ അമേഠിയിൽ നടത്തിയിട്ടില്ലെന്ന്​ സ്​മൃതി ഇറാനി പറഞ്ഞു. അമേഠിയിൽ മൽസരിക്കാൻ വീണ്ടും അവസരം നൽകിയതിന്​ ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായോ​ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദിയുണ്ടെന്നും സ്​മൃതി ഇറാനി പറഞ്ഞു.
വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us