തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകില്ലെന്ന് പ്രയാര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. താന്‍ ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയും കോടതി വിധിക്കെതിരെയും രംഗത്തുവന്ന നേതാവാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പുനഃപരിശോധനാ ഹര്‍ജികളില്‍ ഒരെണ്ണം പ്രയാറിന്റെ പേരിലായിരുന്നു. രൂക്ഷമായ ഭാഷയിലാണ് പ്രയാര്‍ കോടതി വിധിക്കെതിരെ സംസാരിച്ചത്.

Read More: ബിജെപി സ്ഥാനാര്‍ഥിയാകുമെന്നത് ശുദ്ധ അസംബന്ധം: പി.ജെ.കുര്യന്‍

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും നേരത്തെ പ്രതികരിച്ചിരുന്നു. പി.ജെ. കുര്യന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ബിജെപിയിലേക്ക് പോകുമെന്ന് സൂചനയുണ്ടെന്നും പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്തകളെ നിഷേധിച്ച് ഇരു നേതാക്കളും രംഗത്തെത്തിയത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.