പത്തനംതിട്ട: ശബരിമലയിലെത്തിയ സ്ത്രീയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് പ്രകാശ് ബാബു.

ജയിലറുടെ മുമ്പില്‍ വച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പ് വയ്ക്കുന്നതിനായി കേസ് പരിഗണിച്ച റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിറക്കി. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ശബരിമല ചിത്തിര ആട്ട വിശേഷ ദിനത്തില്‍ മല കയറാനെത്തിയ 52 കാരിയെ തടഞ്ഞതായിരുന്നു പ്രകാശ് ബാബുവിനെതിരെയുള്ള കേസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ കേസില്‍ ജാമ്യം തേടാന്‍ മാര്‍ച്ച് 28 ന് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. അവിടെ നിന്ന് റാന്നി കോടതിയില്‍ ഹാജരായി. കോടതി 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ