scorecardresearch

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു

പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ മണിക്കുട്ടനും തിരിച്ചുവിളിപ്പിച്ച നാല് പൊലീസുകാരില്‍ ഉള്‍പ്പെടും

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം: പഞ്ചാബില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാല് പൊലീസ് ഉദ്യോഗസ്ഥരെ എപി ബറ്റാലിയന്‍ എഡിജിപി തിരിച്ചുവിളിച്ചു. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെ തുടര്‍ന്നാണ് തിരിച്ചുവിളിച്ചതെന്നാണ് സൂചന. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ മണിക്കുട്ടനും തിരിച്ചുവിളിപ്പിച്ച നാല് പൊലീസുകാരില്‍ ഉള്‍പ്പെടും. നാട്ടിലെത്തിയ ശേഷം ഇവര്‍ എപി ബറ്റാലിയന്‍ എഡിജിപിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

Read More: പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട്; ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു

പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നല്‍കിയ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ അംഗീകരിച്ചിരുന്നു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന്‍ ഇടപെട്ടെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയത്. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ചതായി തെളിഞ്ഞ ഒരു ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനും കൂടുതല്‍ ക്രമക്കേട് കണ്ടെത്താന്‍ മണ്ഡലം തിരിച്ചുള്ള സമഗ്ര അന്വേഷണവും ശുപാര്‍ശ ചെയ്തിരുന്നു.

Read More Election News

കള്ളവോട്ട് ആരോപണം ഇടത് – വലത് മുന്നണികൾക്കെതിരെ സജീവമായതിനു പിന്നാലെയാണ് പോസ്റ്റൽ ബാലറ്റിലും ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്. എൽഡിഎഫ് പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗിച്ചു എന്നാണ് കോൺഗ്രസ് ആരോപിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റക്കെതിരെയും കോൺഗ്രസ് നേതാക്കൾ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Postal ballot issue kerala police lok sabha election