തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈം ബ്രാഞ്ച് മേധാവിക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. എഫ്ഐആര്‍ ലഭിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചായിരിക്കും അന്വേഷണമെന്ന് സൂചനയുണ്ട്.
Read More: പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേട്; ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു
പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന് നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നല്കിയ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്കി.
ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് ടിക്കാറാം മീണ അറിയിച്ചു. തട്ടിപ്പില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് മെയ് 15 നകം സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നൽകിയ പരാതിയും അന്വേഷിക്കണമെന്ന് ടിക്കാറാം മീണ നിർദേശം നൽകി. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ച ഒരാള്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നൽകി. നാലു പൊലീസുകാര്‍ക്കെതിരെ പ്രത്യേക അന്വേഷണത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.
Read More: പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശുപാര്‍ശ കമ്മീഷന് തള്ളി
പൊലീസുകാരുടെ തപാല്‍ വോട്ടില്‍ പൊലീസ് അസോസിയേഷന് നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ച് ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാക്കാന്‍ പൊലീസ് അസോസിയേഷന് ഇടപെട്ടെന്ന് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ടാണ് ഡി.ജി.പി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. ബാലറ്റ് ശേഖരണത്തിന് ശ്രമിച്ചതായി തെളിഞ്ഞ ഒരു ഉദ്യോഗസ്ഥനെതിരെ സസ്പെന്‍ഷനും കൂടുതല്‍ ക്രമക്കേട് കണ്ടെത്താന്‍ മണ്ഡലം തിരിച്ചുള്ള സമഗ്ര അന്വേഷണവും ശുപാര്‍ശ ചെയ്തിരുന്നു.