‘എൽഡിഎഫും യുഡിഎഫും ഇരട്ടകൾ;’ പരസ്പരം ലയിച്ച് കോമ്രേഡ്-കോൺഗ്രസ് പാർട്ടി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോന്നിയിൽ തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു

pm modi bangladesh visit, pm modi, pm modi bangladesh, pm modi in bangladesh, pm modi in bangladesh, narendra modi, modi news, narendra modi latest news, pm modi, bangladesh independence day, bangladesh independence day 2021, independence day of bangladesh, bangladesh independence day news, bangladesh independence day chief guest, മോദി, നരേന്ദ്രമോദി, ബംഗ്ലാദേശ്, ഷെയ്ഖ് ഹസീന, ie malayalam

തിരുവനന്തപുരം/പത്തനംതിട്ട:  അഴിമതിയുടെയും ദുർഭരണത്തിന്റെയും കാര്യത്തിൽ എൽഡിഎഫും യുഡിഎഫും ഇരട്ടകളെപ്പോലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതും കോൺഗ്രസ്സും ലയിച്ച് കോമ്രേഡ് കോൺഗ്രസ് പാർട്ടിയുണ്ടാക്കുന്നതാണു നല്ലതെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം നേരത്തെ കോന്നിയിൽ തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മോദി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. കോന്നിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത മോദി എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചു.

ശരണം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ‘സ്വാമിയേ, ശരണമയപ്പ…’ എന്നു അഞ്ച് തവണ അദ്ദേഹം ശരണംവിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്തിരുന്ന ജനങ്ങളെ കൊണ്ടും ശരണം വിളിപ്പിച്ചു. വലിയ ആവേശത്തോടെയാണ് ജനങ്ങൾ ശരണം വിളി ഏറ്റെടുത്തത്. കൈകൾ മുകളിലേക്ക് ഉയർത്തിയായിരുന്നു മോദിയുടെ ശരണംവിളി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സർക്കാരിനെ മോദി രൂക്ഷമായി വിമർശിച്ചു. വിശ്വാസി സമൂഹത്തെ ലാത്തികൊണ്ട് നേരിട്ടത് വിശ്വസിക്കാനാകുന്നില്ലെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു.

യുഡിഎഫ്, എൽഡിഎഫ് നേതാക്കൾക്ക് ആർത്തിയും ധാർഷ്‌ട്യവുമാണ്. യുഡിഎഫും എല്‍ഡിഎഫും അജയ്യരെന്ന് സ്വയം കരുതുന്നു, അവര്‍ക്ക് അടിത്തറ നഷ്ടപ്പെട്ടു. അഴിമതി നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നു. അധികാരഭ്രമം കാരണം വര്‍ഗീയശക്തികളുമായി ഇരുമുന്നണികളും ബന്ധമുണ്ടാക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

ഭരണത്തിൽ ശ്രദ്ധിക്കാൻ എൽഡിഎഫിനും യുഡിഎഫിനും സമയമില്ലെന്ന് മോദി വിമർശിച്ചു. മെട്രോമാൻ ഇ. ശ്രീധരനെ പോലുള്ള ആളുകളുടെ ബിജെപിയിലേക്കുള്ള കടന്നുവരവ് രാഷ്ട്രീയ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു. കേരളത്തിന്റെ രാഷ്ട്രീയചിത്രം തന്നെ മാറിക്കഴിഞ്ഞെന്നും മോദി കോന്നിയിൽ പറഞ്ഞു.

തങ്ങളെ ഒരിക്കലും പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന അഹങ്കാരമാണ് എൽഡിഎഫിനും യുഡിഎഫിനും ഉള്ളത്. ഇരു മുന്നണികൾക്കും പണത്തോട് അത്യാർത്തിയാണ്. സ്വർണക്കടത്ത്, സോളാർ തട്ടിപ്പ്, ഡോളർ കേസ് എന്നിവ അതിനു ഉദാഹരണമാണ്. അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും പരസ്‌പരം അസൂയയാണ്. വർഗീയ ശക്തികളും ക്രിമിനൽ സഖ്യങ്ങളുമായി കൂട്ടുകൂടി അധികാരത്തിലെത്താനാണ് രണ്ട് മുന്നണികളും ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

സ്വന്തം നാട്ടിലെ വിശ്വാസി സമൂഹത്തെ ഇങ്ങനെ ലാത്തി കൊണ്ട് നേരിടുന്ന ഒരു സര്‍ക്കാരുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi sabarimala kerala election campaign

Next Story
ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം; ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ, റീ പോളിങ്Assam assmebly elections, Assam polling, EVMs in BJP candidate's car, Assam BJP, Priyanka Gandhi, election commission, EVM tampering, Assam news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com