Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

യൂദാസ് യേശുക്രിസ്‌തുവിനെ ഒറ്റിക്കൊടുത്ത പോലെ എൽഡിഎഫ് കേരളത്തെ ചതിച്ചു: നരേന്ദ്ര മോദി

ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും കേരളത്തിൽ ഇരുവരും പോരടിക്കുകയാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശുക്രിസ്‌തുവിനെ ഏതാനും വെള്ളിക്കാശിനു യൂദാസ് ഒറ്റിക്കൊടുത്ത പോലെ എൽഡിഎഫ് സർക്കാർ സ്വർണത്തിനു വേണ്ടി കേരളത്തെ ഒറ്റിക്കൊടുത്തെന്ന് നരേന്ദ്ര മോദി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി പാലക്കാട് കോട്ടമെെതാനിയിൽ പ്രസംഗിക്കുകയായിരുന്നു.

എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നാണംകെടുത്തിയെന്ന് മോദി ആരോപിച്ചു. എൽഡിഎഫ്-യുഡിഎഫ് രഹസ്യ കൂട്ടുക്കെട്ടാണ് കേരളത്തിലുള്ളത്. അഞ്ച് വർഷം യുഡിഎഫ് ഭരിച്ചാൽ അടുത്ത അഞ്ച് വർഷം എൽഡിഎഫ് ഭരിക്കും. ഇവരുടെ ഒത്തുകളിയെ തള്ളിക്കളയേണ്ട സമയം അതിക്രമിച്ചു. അഞ്ച് വർഷം മാറിമാറി കൊള്ളയടിക്കുകയായിരുന്നു എൽഡിഎഫും യുഡിഎഫും. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതായും മോദി പറഞ്ഞു.

Read Also: ‘നേമത്തും ജയിക്കില്ല’; ഇത്തവണ ബിജെപിയുടെ അക്കൗണ്ട്‌ ക്ലോസ് ചെയ്യുമെന്ന് പിണറായി

ബംഗാളിൽ ഇടതുപക്ഷവും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും കേരളത്തിൽ ഇരുവരും പോരടിക്കുകയാണെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരിക്കുമ്പോൾ യുഡിഎഫ് കുറേ അഴിമതികൾ ആരോപിക്കും. യുഡിഎഫ് ഭരിക്കുമ്പോൾ എൽഡിഎഫും. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിലൊന്നും ഒരു നടപടിയും ഉണ്ടാകില്ല. ഇരു മുന്നണികളും പരസ്‌പര ധാരണയോടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മോദി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് കാലത്തെ ആദ്യ കേരള സന്ദർശനമാണ് മോദിയുടേത്. രാവിലെ 10.40 ന് ഇന്ദിര ഗാന്ധി മുൻസിപ്പൽ മൈതാനത്ത് ഹെലികോപ്‌റ്ററിലെത്തിയ പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ സ്വീകരിച്ചു. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലെ പൊതുയോഗം ആരംഭിച്ചു. മെട്രോമാൻ ഇ.ശ്രീധരൻ അടക്കമുള്ള ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളനത്തിൽ പങ്കെടുത്തു.

Read Also: ‘വടക്കൻ കേരളത്തിൽ ഇടത് തരംഗം, നേതാക്കളിൽ മുൻപൻ പിണറായി തന്നെ’; ഏഷ്യാനെറ്റ്-സി ഫോർ സർവെ ഫലം

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് രാവിലെ ഒൻപത് മുതല്‍ ഉച്ചയ്‌ക്ക് രണ്ടു വരെ പാലക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും, മലമ്പുഴയിലെ സ്ഥാനാർഥിയുമായ സി.കൃഷ്‌ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരനും പങ്കെടുത്തു. അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സംഘാടകർ കോട്ടമെെതാനിയിൽ ഒരുക്കിയത്.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Pm narendra modi kerala visit bjp election campaign

Next Story
‘വടക്കൻ കേരളത്തിൽ ഇടത് തരംഗം, നേതാക്കളിൽ മുൻപൻ പിണറായി തന്നെ’; ഏഷ്യാനെറ്റ്-സി ഫോർ സർവെ ഫലംAsianet News, Asianet News C Fore Pre Poll Survey, Pinarayi Vijayan, Oomman Chandy, Ramesh Chennithala, ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവെ ഫലം, ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവെ ഫലം, പിണറായി വിജയൻ, ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തല, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com