Lok Sabha Election 2019 Live Updates: ന്യൂഡല്‍ഹി: ഒരു ചായക്കടക്കാരന്‍ ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്നത് അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ അനുഗ്രഹം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അലിഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ശകിതകൊണ്ടാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രപതിയായിരിക്കാന്‍ സാധിച്ചതും കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായിരിക്കാന്‍ സാധിച്ചതും എന്ന് മോദി പറഞ്ഞു.

കോണ്‍ഗ്രസിനെ വിമര്‍ശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീര്‍ വിടാന്‍ കാരണം കോണ്‍ഗ്രസിന്റെ നയങ്ങളും നിലപാടുകളുമാണ് കാരണമായതെന്ന് മോദി കുറ്റപ്പെടുത്തി. കാശ്മീരി പണ്ഡിറ്റുകളെ താന്‍ കാശ്മീരിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന അവകാശവാദവും മോദി കത്വായില്‍ നടത്തി. കാശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് മോദി യുപിയിലെത്തിയത്.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അസാമിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ദക്ഷിണ അസാമിലെ സില്‍ചാറില്‍ പ്രിയങ്ക ഗാന്ധി റോഡ് ഷോയില്‍ പങ്കെടുത്തു.