/indian-express-malayalam/media/media_files/uploads/2019/04/modi-7.jpg)
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ കരുത്ത് വോട്ടര്‍ ഐഡിയിലാണെന്നും എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്നും മോദി പറഞ്ഞു. ''തീവ്രവാദത്തിന്റെ ആയുധം ഐഇഡിയാണ്. ജനാധിപത്യത്തിന്റെ കരുത്ത് ഐഇഡിയാണ്. എനിക്കുറപ്പിച്ച് പറയാനാകും ഐഇഡിയേക്കാള്‍ കരുത്ത് വോട്ടര്‍ ഐഡിക്കുണ്ട്. അതുകൊണ്ട് നമ്മള്‍ നമ്മളുടെ കരുത്ത് മനസിലാക്കണം'' മോദി പറഞ്ഞു.
ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയെ കണ്ടതിന് ശേഷമാണ് മോദി വോട്ട് രേഖപ്പെടുത്താനായി എത്തിയത്. അദ്ദേഹത്തോടൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമുണ്ടായിരുന്നു. വോട്ട് ചെയ്യുന്നത് കുഭ് നദിയില്‍ മുങ്ങിക്കുളിക്കുന്നത് പോലെ പുണ്യമാണെന്നും മോദി പറഞ്ഞു. അമിത് ഷായാണ് ഗാന്ധി നഗറിലെ എന്‍ഡിഎ സ്ഥാനാർഥി. അമിത് ഷായും കുടുംബവും അഹമ്മദാബാദിലെത്തി വോട്ട് ചെയ്തു.
പതിനാല് സംസ്ഥാനങ്ങളിലായി 115 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായാണ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. മേയ് 23 നാണ് രാജ്യത്ത് വോട്ടെണ്ണല്‍ നടക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.