scorecardresearch

സൈന്യത്തിന്റെ പേരില്‍ മോദി വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ

മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

author-image
WebDesk
New Update
Narendra Modi, Rahul Gandhi, Congress, BJP

Narendra Modi

മുംബൈ: ന്യൂഡൽഹി: ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മോദിയുടെ പ്രസംഗം പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

Advertisment

സം​ഭ​വ​ത്തി​ല്‍ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റോ​ട്​​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് തേ​ടി​യി​രി​ക്കു​ന്നു. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസും സി.പി.എമ്മുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം. കന്നിവോട്ടര്‍മാരോട് നിങ്ങളുടെ വോട്ട് ബി.ജെ.പിക്കു വേണ്ടി ചെയ്യണമെന്ന് മോദി ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ക്ക് പതിനെട്ട് വയസ് ആയെന്നും നിങ്ങളുടെ വോട്ട് രാജ്യത്തിനു വേണ്ടി നല്‍കണമെന്നും മോദി പറഞ്ഞിരുന്നു. പുല്‍വാമയില്‍ തിരിച്ചടിച്ച സൈനികര്‍ക്കുള്ള ബഹുമതിയായി വോട്ട് നല്‍കണമെന്നും മോദി ആവശ്യപ്പെടുകയായിരുന്നു.

സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിട്ടുനില്‍ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് ചൊവ്വാഴ്ച്ച മോദി നടത്തിയ പ്രസംഗം.

Narendra Modi Election Commission Bjp Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: